ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇന്ന് തലസ്ഥാന നഗരി വിടനൽകും. യച്ചൂരിയുടെ മൃതദേഹം എകെജി ഭവനിലെത്തിച്ചു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം അവിടേക്ക് എത്തിയിട്ടുണ്ട്. പ്രിയ നേതാവിനെ അവസാനമായി കാണാനായി പാർട്ടി പ്രവർ‌ത്തകരും വലിയതോതിൽ എകെജി ഭവനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വൈകിട്ട് 3 വരെയാണ് എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വിടനൽകി തലസ്ഥാന നഗരി. മൃതദേഹം ഡൽഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർ‌ത്തകരും എകെജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തിരുന്നു. 

മൂന്നു തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യച്ചൂരിയെ എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങി. വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.

സീതാറാം യച്ചൂരിയുടെ മൃതദേഹം വഹിച്ച ആംബുലൻസിനൊപ്പം ഡൽഹി നഗരത്തിലൂടെ നടത്തിയ വിലാപയാത്ര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സീതാറാം യച്ചൂരിയുടെ മൃതദേഹം വഹിച്ച ആംബുലൻസിനൊപ്പം ഡൽഹി നഗരത്തിലൂടെ നടത്തിയ വിലാപയാത്ര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സീതാറാം യച്ചൂരിയുടെ മൃതദേഹം എയിംസിലെ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറുന്നു. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
സീതാറാം യച്ചൂരിയുടെ മൃതദേഹം എയിംസിലെ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറുന്നു. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
സീതാറാം യച്ചൂരിയുടെ മൃതദേഹം വഹിച്ച് ഡൽഹിയിൽ നടന്ന വിലാപയാത്രയിൽനിന്ന് .ചിത്രം: ജോസ്‍കുട്ടി പനയ്‍ക്കൽ∙മനോരമ
സീതാറാം യച്ചൂരിക്ക് ആദരമർപ്പിക്കുന്ന സ്പീക്കർ എ.എൻ.ഷംസീർ. എം.വി.ജയരാജൻ സമീപം. ചിത്രം; ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് എത്തിച്ച സീതാറാം യച്ചൂരിക്ക് ആദരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം; ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി വസന്ത്കുഞ്ചിലെ സീതാറാം യച്ചൂരിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജെ.പി നഡ്ഡ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ യച്ചൂരിയുടെ ഭാര്യ സീമ, മക്കളായ അഖില, ഡാനിഷ് എന്നിവർക്കൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് എത്തിച്ച സീതാറാം യച്ചൂരിക്ക് ആദരമർപ്പിക്കുന്ന ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്, പി. കെ ശ്രീമതി എന്നിവർ സമീപം. ചിത്രം; ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് എത്തിച്ച സീതാറാം യച്ചൂരിക്ക് ആദരമർപ്പിക്കുന്ന കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി; ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
സീതാറാം യച്ചൂരിയുടെ ഭൗതികദേഹം വസന്ത്കുഞ്ചിലെ വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സീതാറാം യച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടു വന്നപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പൊതുദർശനത്തിന് കൊണ്ടുവരുന്ന സീതാറാം യച്ചൂരിയുടെ മൃതദേഹം കിടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർഥികൾ. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ സ്ഥാപിച്ച ചിത്രത്തിനു മുൻപിൽ പുഷ്പം അർപ്പിക്കുന്ന എൻ.എൻ. കൃഷ്ണദാസ്, ജോൺ ബ്രിട്ടാസ്, എ.എ.റഹീം എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സീതാറാം യച്ചൂരിയുടെ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുന്ന ഡൽഹി എകെജി ഭവനു മുൻപിൽ നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന തപൻ സെൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിലെത്തി ആദരാഞ്ജലി അർപ്പിച്ചശേഷം ഓർമക്കുറിപ്പ് എഴുതുന്ന മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ എത്തിയ ഇ.പി. ജയരാജൻ, എ.എ. റഹീമിനും ജോൺ ബ്രിട്ടാസിനും ഒപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ADVERTISEMENT

ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റി. വ്യാഴം ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്. 2015 മുതൽ തുടർച്ചയായി 3 തവണ പാർട്ടി ജനറൽ സെക്രട്ടറിയായി. പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.