ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമഫലത്തിൽ മാറ്റമില്ല. കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്ന് ജൂറി ഒാഫ് അപ്പീൽ കമ്മിറ്റി അറിയിച്ചു. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും നിലനിൽക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചതു സംബന്ധിച്ചു രണ്ടും മൂന്നും സ്ഥാനക്കാർ നൽകിയ പരാതി ജൂറി ഓഫ് അപ്പീൽ തള്ളി. പരാതിക്കാർ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ തന്നെയാണു ജേതാക്കളെന്നു സമിതി വ്യക്തമാക്കി.

എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ എന്നിവർ സ്ഥിരാംഗങ്ങളായ സമിതിയാണു പരാതികൾ തള്ളിയത്. നെഹ്റു ട്രോഫി വള്ളംകളി ചീഫ് കോഓർഡിനേറ്റർ സി.കെ.സദാശിവൻ, മാസ്റ്റർ ഓഫ് സെറിമണി ചീഫ് ആർ.കെ.കുറുപ്പ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായുണ്ട്.

ADVERTISEMENT

ഫൈനൽ മത്സരത്തിൽ ഒരേപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വിബിസി കൈനകരി പരാതി ഉന്നയിച്ചത്. 

സ്റ്റാർട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നായിരുന്നു നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി. എഴുപതാമതു നെഹ്റു ട്രോഫി വള്ളംകളിയിൽ 0.005 സെക്കൻഡ് വ്യത്യാസത്തിലാണു ‌കാരിച്ചാൽ ചുണ്ടൻ (4.29.785) ജേതാവായത്. വീയപുരം ചുണ്ടൻ (4.29.790) രണ്ടും നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനങ്ങൾ നേടി.

English Summary:

Jury of appeal Committee announced that final result of Nehru Trophy boat race remains unchanged

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT