പതിവ് പായസവും കേക്കും; ആഘോഷങ്ങളില്ലാതെ വിഎസിന് 101
തിരുവനന്തപുരം∙ അനാരോഗ്യം അലട്ടുന്നതിനിടെ ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ. സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെയാണ് തിരഞ്ഞെടുപ്പുകളിലെ ആവേശമായിരുന്ന വിഎസിന്റെ പിറന്നാൾ. അസുഖ ബാധിതനായതിനാൽ വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു.

‘‘എല്ലാ ജന്മദിനത്തിനും പായസം വയ്ക്കാറുണ്ട്. ഇത്തവണയും പായസമുണ്ടാകും. പിന്നെ കേക്ക് മുറിക്കും. ആ പതിവുകൾ ഇത്തവണയും തെറ്റിക്കില്ല. വേറെ ആഘോഷമൊന്നുമില്ല. മുൻപ് ജന്മദിനത്തിന് ആലപ്പുഴയിലെ വീട്ടിൽ പോകാറുണ്ടായിരുന്നു. അവിടെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ വന്ന് ആഘോഷങ്ങളൊക്കെയുണ്ടായിരുന്നു. സ്ട്രോക്ക് വന്നതിനു ശേഷം വലതു കാലിനും കൈയ്ക്കുമാണ് പ്രശ്നം. ഇപ്പോൾ കൈ ശരിയായിട്ടുണ്ട്.
കാലിനു സ്വാധീനം ശരിയായിട്ടില്ല. എന്നിരുന്നാലും രാവിലെയും വൈകിട്ടും വീൽചെയറിൽ വീടിനു മുന്നിൽ കൊണ്ട് ഇരുത്താറുണ്ട്. പത്രം വായന പതിവായുണ്ട്. വാർത്തകൾ വായിക്കുമ്പോൾ ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാറുണ്ട്. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.’’– അരുൺ കുമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ വി.എസ്.അച്യുതാനന്ദന്റെ ചിത്രം പങ്കുവച്ച് പിറന്നാൾ ആശംസ അറിയിച്ചു.