കല്ലടിക്കോട് അപകടം: മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ; രാത്രി പത്തുവരെ കോങ്ങാട് ടൗണിൽ ഒരുമിച്ച് കണ്ടിരുന്നെന്ന് നാട്ടുകാർ
പാലക്കാട് ∙ നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവരിൽ 3 പേർ ഉറ്റ സുഹൃത്തുക്കൾ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ.വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു.

പാലക്കാട് ∙ നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവരിൽ 3 പേർ ഉറ്റ സുഹൃത്തുക്കൾ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും.
രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെയും തിരിച്ചറിഞ്ഞത്. കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാൾ. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുഹൃത്തുക്കൾ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തിൽപെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ രാത്രിയിലെ മഴയിൽ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ ഉടൻ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി എംഎൽഎ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.