ബസ് കത്തിയതിന്റെ കാരണം കണ്ടെത്താൻ വോൾവോയും; സാങ്കേതിക ടീമിന്റെ പരിശോധന നാളെ
കൊച്ചി ∙ കൊച്ചിയിൽ കെഎസ്ആർടിസിയുടെ എ.സി. ലോഫ്ലോർ ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചതിന്റെ കാരണം കണ്ടെത്താൻ നിർമാതാക്കളായ വോൾവോയും. കെഎസ്ആർടിസി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാസേന തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ബസ് കത്തി നശിച്ചത് അന്വേഷിക്കുന്നത്. ഇതിനൊപ്പം വോൾവോയുടെ സാങ്കേതിക ടീമും നാളെ ചേരും. ഷോർട്സർക്യൂട്ട് തന്നെയാണ് അപകടത്തിനു കാരണമായതെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് കെഎസ്ആർടിസി അധികൃതർ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് എറണാകുളത്തു നിന്ന് തൊടുപുഴയ്ക്ക് പുറപ്പെട്ട ബസിന് ചിറ്റൂർ റോഡിനു സമീപം വച്ച് തീ പിടിച്ചത്. യാത്രക്കാരെ പെെട്ടന്ന് ഒഴിപ്പിക്കാനായതിനാൽ വൻ അപകടം ഒഴിവായി.

കൊച്ചി ∙ കൊച്ചിയിൽ കെയുആർടിസിയുടെ എ.സി. ലോഫ്ലോർ ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചതിന്റെ കാരണം കണ്ടെത്താൻ നിർമാതാക്കളായ വോൾവോയും. കെഎസ്ആർടിസി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാസേന തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ബസ് കത്തി നശിച്ചത് അന്വേഷിക്കുന്നത്. ഇതിനൊപ്പം വോൾവോയുടെ സാങ്കേതിക ടീമും നാളെ ചേരും.
ഷോർട്സർക്യൂട്ട് തന്നെയാണ് അപകടത്തിനു കാരണമായതെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് കെഎസ്ആർടിസി അധികൃതർ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് എറണാകുളത്തു നിന്ന് തൊടുപുഴയ്ക്ക് പുറപ്പെട്ട ബസിന് ചിറ്റൂർ റോഡിനു സമീപം വച്ചാണു തീപിടിച്ചത്. യാത്രക്കാരെ പെട്ടെന്ന് ഒഴിപ്പിക്കാനായതിനാൽ വൻ അപകടം ഒഴിവായി.
‘‘തീപിടിത്തത്തിനുള്ള കാരണം വിശദമായ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ. ഇതിനുള്ള പരിശോധനകൾ നടന്നു വരികയാണ്. വോൾവോയുടെ സാങ്കേതിക ടീമും നാളെ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ മോട്ടോർ വാഹന വകുപ്പും പരിശോധനയിൽ പങ്കുചേരും. പൊലീസും ഉണ്ട്. കെഎസ്ആർടിസിയിൽ നിന്ന് ഡിപ്പോ എൻജിനീയർ, അസി. എൻജിനീയർ, മറ്റ് സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുൾപ്പെട്ട ടീമാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയിൽ നിന്നേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ’’– കെഎസ്ആര്‍ടിസി അസി. ട്രാൻസ്പോർട്ട് ഓഫീസർ (എടിഒ) ടോണി കോശി അലക്സ് മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.
ഗൗവകരമായ തകരാറൊന്നുമല്ല ഇത്തവണത്തെ തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണു കെഎസ്ആർടിസിയിലെ വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്തെങ്കിലും സ്പാർക് ഉണ്ടാവുകയോ ഷോർട് സർക്യൂട്ട് ആവുകയോ ആയിരിക്കാം കാരണമെന്നാണ് അവർ കരുതുന്നത്. വോൾവോയിലെ വിദഗ്ധർ കൂടി എത്തുന്നതോടെ കാരണം കണ്ടുപിടിക്കാനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് അധികൃതർക്ക് ഉള്ളത്. ഇപ്പോൾ എറണാകുളം ഡിപ്പോയിലുള്ള ബസ് നാളെ തേവര ഡിപ്പോയിലേക്ക് മാറ്റും.
പത്തുവർഷത്തിലേറെ പഴക്കമുള്ളതാണ് ഇന്നലെ കത്തി നശിച്ച ബസ്. കേന്ദ്ര സർക്കാരിൽ നിന്ന് ജവഹർലാൽ നെഹ്റു നാഷനൽ അർബൻ റിന്യൂവൽ മിഷന്റെ (ജെഎൻഎൻയുആർഎം) ഭാഗമായി നൽകുന്ന ബസുകളാണ് ഇവ. ഈ ബസുകൾക്കായി കെഎസ്ആർടിസി കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നൊരു വിഭാഗം രൂപീകരിച്ചിരുന്നു. എന്നാൽ പലയിടത്തും ഈ ബസുകൾ ഓട്ടം നിലച്ചു കിടക്കുന്നുമുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 30ഓളം ബസുകൾ അവയുടെ പരിപാലന ചിലവ് താങ്ങാൻ കഴിയാത്തതിനാൽ കട്ടപ്പുറത്ത് കിടക്കുകയാണ്. മൂവാറ്റുപുഴ ഡിപ്പോയുടേതാണ് ഇന്നലെ കത്തി നശിച്ച ബസ്.