‘പരാതിക്കു കാലതാമസം എന്തെന്ന് നടി വിശദീകരിച്ചില്ല’: ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ജാമ്യം
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ ബാലചന്ദ്ര മേനോൻ മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു ബാലചന്ദ്ര മേനോൻ മുൻകൂർജാമ്യം തേടിയത്. നടന്മാരായ

കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് നവംബർ 21 വരെ ബാലചന്ദ്ര മേനോനു മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജാമ്യം അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ള നടന്മാർക്കെതിരെയും നടി നേരത്തേ പരാതി നൽകിയിരുന്നു.
2007 ജനുവരി 1നും 21നുമാണ് ലൈംഗികാതിക്രമത്തിന് ആധാരമായ സംഭവങ്ങൾ ഉണ്ടായത് എന്നാണു പരാതിക്കാരി പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകുന്നത് ഈ വർഷം സെപ്റ്റംബർ 30നാണ്. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയും കാലതാമസമുണ്ടായത് എന്ന് ബോധ്യമാകുന്ന വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ മുൻവിധിന്യായങ്ങളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണു മുൻകൂർ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. തുടർന്ന് കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
‘‘2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി ആരോപിക്കുന്നത്. ഇത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. 2024 സെപ്റ്റംബർ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഒട്ടേറെ തവണ ഫോണിൽ വിളിച്ചു. പരാതി നൽകാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി. പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നു മനസ്സിലായി. ചിത്രത്തില്‍ പ്രസ്തുത നടിക്ക് വളരെ ചെറിയ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന എഡിറ്റിങ്ങിൽ ചിത്രത്തിന്റെ നിർമാതാവ് ഈ രംഗങ്ങളും നീക്കി. തനിക്കെതിരെ നൽകിയിരിക്കുന്ന പരാതിക്കു പുറമെ ഇനിയും ആരോപണങ്ങള്‍ ഉയർത്തി അറസ്റ്റ് ചെയ്യിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർജാമ്യം അനുവദിക്കണം’’– ബാലചന്ദ്ര മേനോൻ മുൻകൂർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു.
നേരത്തേ നടൻ സിദ്ദിഖ് ഒഴികെയുള്ളവർക്കു ഹൈക്കോടതിയിൽനിന്നും കീഴ്‍ക്കോടതികളിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. തനിക്കു മുന്‍കൂർജാമ്യം നിഷേധിച്ചതിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു താൽക്കാലിക ജാമ്യം നേടിയിരുന്നു. കേസ് വൈകാതെ വീണ്ടും പരിഗണിക്കും.