തിരുവനന്തപുരം∙ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കു പ്രതികൂലമായി സർക്കാരിനു റിപ്പോർട്ട് നൽകിയ ഡോ.എ.ജയതിലകിനെതിരെ എൻ.പ്രശാന്ത് കഴിഞ്ഞദിവസവും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയിരുന്നു. ഡോ. ജയതിലകിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്. തന്റെ പോസ്റ്റിനുള്ള ഒരു കമന്റിനു നൽകിയ മറുപടിയിൽ ജയതിലകിനെ ‘മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നുവരെ പരാമർശിച്ചു. സംഭവത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശാന്തിനോടു വിശദീകരണം തേടിയശേഷം നടപടികൾ സ്വീകരിക്കും.ഇതിനെടയാണ് വീണ്ടും പോസ്റ്റിട്ടത്.

ADVERTISEMENT

പട്ടികജാതി– വർഗ വകുപ്പിനു കീഴിലുള്ള ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ‘ഉന്നതി’യിൽ പ്രശാന്ത് പ്രവർത്തിച്ചിരുന്ന കാലത്തെ ചില ഫയലുകൾ കാണാനില്ലെന്നും ജോലിക്കെത്താതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്നും ജ യതിലക് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയെന്ന വാർത്തയിൽനിന്നാണു പ്രശ്നങ്ങളുടെ തുടക്കം.

പുതിയ ഫെയ്സ്ബുക് കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:

ADVERTISEMENT

‘‘കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ. പബ്ലിക് സ്ക്രൂട്ടിനി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസ് കാരനെങ്കിലും ധൈര്യപൂർവം ഒരു വിസിൽ ബ്ലോവർ ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്‌?

പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര്‌ പറയാതെ പോസ്റ്റ്‌ ചെയ്താൽ പോരെ എന്ന്. അല്ലെങ്കിൽ മറ്റൊരു മാധ്യമം വഴി അവർ ചെയ്യുന്ന അതേ പരിപാടി ചെയ്താൽ പോരേ എന്ന്. അതിലൊരു ചെറിയ പ്രശ്നമുണ്ട്‌ വർമ്മ സാറേ...സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റു ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, സിബിഐ അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത്‌ അതിരുകടന്ന നിഷ്കളങ്കതയാണ്‌‌. ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ചു വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂ.

ADVERTISEMENT

പൊതുജനമധ്യത്തിൽ സിവിൽ സർവീസിന്റെ വില കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്സാപ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവീസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ചു വയ്ക്കുകയാണോ വേണ്ടത് ? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ പീഡോഫീലിയ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വയ്ക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌! വിവരങ്ങൾ പുറത്ത്‌ വരുന്നതിൽ എന്തിനാണ്‌ ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്!’’

English Summary:

N Prasanth Against Dr.A Jayathilak