‘കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ ചമയുന്നു’: ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂർ∙ തൃശൂര്‍ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന്‍ ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്‍റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു.

ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും കെ.ഗിരീഷ് പറഞ്ഞു. പൂരം നടത്തിപ്പ് മറ്റൊരു സമിതിയെ ഏൽപ്പിച്ചാൽ അതിൽ കൂടുതൽ നിയന്ത്രണം വരുമെന്ന ആശങ്കയാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചതെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പാറമേക്കാവ് ദേവസ്വത്തെ കുറിച്ച് വളരെ കുറച്ച് പരാമർശങ്ങൾ മാത്രമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് ദേവസ്വങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തുന്നു.
അതേസമയം പൂരം പരിഹാര നിർദേശങ്ങളോട് തിരുവമ്പാടി ദേവസ്വം സഹകരിച്ചില്ലെന്നും പാറമേക്കാവ് നന്നായി സഹകരിച്ചെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ അഭിപ്രായപ്പെട്ടു.