ലണ്ടൻ ∙ പ്രഖ്യാപനം വന്നു. കഴിഞ്ഞ ഞായറാഴ്ച യാസ് മറീന സർക്യൂട്ടിൽ അബുദാബി ഗ്രാൻപ്രിയിൽ രണ്ടാം സ്ഥാനത്തെത്തി ഫോർമുല വൺ ലോകചാംപ്യൻപട്ടം ചൂടിയ നിക്കോ റോസ്ബർഗ് നാടകീയമായി വിടവാങ്ങി. വിരമിക്കൽ പ്രഖ്യാപനം ആരാധകരെയും എഫ് വൺ താരങ്ങളെയും ഒഫിഷ്യൽസിനെയും മെഴ്സിഡീസ് മേധാവികളെയും ഞെട്ടിച്ചു. താൻ കീഴടക്കാനുദ്ദേശിച്ച കൊടുമുടി കാൽക്കീഴിലായെന്നും ലോകകിരീടം ചൂടിയതോടെ തന്റെ ജീവിതലക്ഷ്യം സഫലമായെന്നുമാണു വിരമിക്കലിനു കാരണമായി പറഞ്ഞത്. പിന്തുണച്ച എല്ലാവർക്കും റോസ്ബർഗ് നന്ദി പറഞ്ഞു.
Advertisement