മലപ്പുറം∙ കേരള വോളിബോളിന്റെ ഉന്നമനത്തിനുവേണ്ടി താരങ്ങളെയും അസോസിയേഷൻ ഭാരവാഹികളെയും സംഘാടകരെയും കായികപ്രേമികളെയും ഒന്നിപ്പിച്ച് 19നു രാവിലെ ഒൻപതിനു കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വോളി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വോളി അസോസിയേഷനിലെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കൂട്ടായ്മ.