ലക്ഷത്തിലൊരാൾക്ക് വരുന്ന രോഗം സാക്ഷി; സ്വാതി പാലോറന്റെ മുഖത്ത് ആദ്യ നോവലിന്റെ തെളിച്ചം
ഐറിഹ് ഇറയുടെ കഴുത്തിൽ താലികെട്ടിയതോടെ ആ ഗ്രാമം മുഴുവൻ സന്തോഷത്തിലായി. രാജകുമാരനെപ്പോലെയായിരുന്നു ഐറിഹ്. ഇറ രാജകുമാരിയും. ‘ ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ അവസാനിക്കുമ്പോൾ ഇറ, ഐറിഹിനു സ്വന്തം. എല്ലാ പ്രതിസന്ധികളെയും കടന്ന് അവർ ഒന്നാകുന്നു. ഇവരുടെ വിവാഹം നാട്ടിലുണ്ടാക്കിയ സന്തോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കണ്ണൂർ കായലോട്ടെ ശ്രീപത്മം വീട്ടിൽ.
ഐറിഹ് ഇറയുടെ കഴുത്തിൽ താലികെട്ടിയതോടെ ആ ഗ്രാമം മുഴുവൻ സന്തോഷത്തിലായി. രാജകുമാരനെപ്പോലെയായിരുന്നു ഐറിഹ്. ഇറ രാജകുമാരിയും. ‘ ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ അവസാനിക്കുമ്പോൾ ഇറ, ഐറിഹിനു സ്വന്തം. എല്ലാ പ്രതിസന്ധികളെയും കടന്ന് അവർ ഒന്നാകുന്നു. ഇവരുടെ വിവാഹം നാട്ടിലുണ്ടാക്കിയ സന്തോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കണ്ണൂർ കായലോട്ടെ ശ്രീപത്മം വീട്ടിൽ.
ഐറിഹ് ഇറയുടെ കഴുത്തിൽ താലികെട്ടിയതോടെ ആ ഗ്രാമം മുഴുവൻ സന്തോഷത്തിലായി. രാജകുമാരനെപ്പോലെയായിരുന്നു ഐറിഹ്. ഇറ രാജകുമാരിയും. ‘ ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ അവസാനിക്കുമ്പോൾ ഇറ, ഐറിഹിനു സ്വന്തം. എല്ലാ പ്രതിസന്ധികളെയും കടന്ന് അവർ ഒന്നാകുന്നു. ഇവരുടെ വിവാഹം നാട്ടിലുണ്ടാക്കിയ സന്തോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കണ്ണൂർ കായലോട്ടെ ശ്രീപത്മം വീട്ടിൽ.
ഐറിഹ് ഇറയുടെ കഴുത്തിൽ താലികെട്ടിയതോടെ ആ ഗ്രാമം മുഴുവൻ സന്തോഷത്തിലായി. രാജകുമാരനെപ്പോലെയായിരുന്നു ഐറിഹ്. ഇറ രാജകുമാരിയും. ‘ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ അവസാനിക്കുമ്പോൾ ഇറ, ഐറിഹിനു സ്വന്തം. എല്ലാ പ്രതിസന്ധികളെയും കടന്ന് അവർ ഒന്നാകുന്നു. ഇവരുടെ വിവാഹം നാട്ടിലുണ്ടാക്കിയ സന്തോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കണ്ണൂർ കായലോട്ടെ ശ്രീപത്മം വീട്ടിൽ.
ആദ്യ നോവൽ വെളിച്ചം കണ്ടതിന്റെ തിളക്കമുണ്ട് സ്വാതി പാലോറന്റെ മുഖത്ത്. മകളുടെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം അച്ഛനമ്മമാർക്കും. 13 വർഷത്തിനു ശേഷമാണ് ശ്രീപത്മത്തിൽ സന്തോഷം പടികടന്നെത്തുന്നത്; കോടിയേരി സ്വദേശി പി.പി.അസിത തന്റെ അധ്യാപകനെ തേടി ഈ വീട്ടിലെത്തിയപ്പോൾ മുതൽ.
തലശ്ശേരി ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ അസിത പോയത് മുൻ അധ്യാപകനായിരുന്ന അധീർ മാഷെക്കൂടി കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മലയാള കവിതയും കഥയും മനോഹരമായി പഠിപ്പിക്കുന്ന അധ്യാപകൻ. മാഷുടെ ക്ലാസിലിരുന്ന ഏതൊരാളും സാഹിത്യം അത്രമേൽ ഇഷ്ടപ്പെട്ടുപോകുമായിരുന്നു.
പക്ഷേ, പരിപാടിക്കെത്തിയപ്പോൾ അധീർ മാഷില്ല. എവിടെയാണുള്ളതെന്ന് ആർക്കും അറിയില്ല. മാഷ് താമസിച്ചിരുന്ന മേലൂരിൽ ചെന്നപ്പോൾ അഞ്ചുവർഷം മുൻപ് അവിടെയുള്ള വീടു വിറ്റു പോയിരുന്നു. അയൽവാസികളോടു മേൽവിലാസം വാങ്ങി ചെന്നെത്തിയതു കതിരൂർ കായലോട്.
തന്നെ തേടിയെത്തിയ അസിതയെ അധീറിനു പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കാരണം കോളജും പൂർവവിദ്യാർഥികളും മാത്രമല്ല സുഖവും സന്തോഷവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നു മാഞ്ഞിരുന്നു. ഏക മകൾ സ്വാതിയുടെ അസുഖം അധീറിന്റെയും ഭാര്യ ഷൈജലയുടെയും ജീവിതത്തിൽ നിന്നു പ്രകാശം കെടുത്തിയിരുന്നു. കണ്ണൂർ ചിന്മയ സ്കൂൾ അധ്യാപികയായിരുന്നു ഷൈലജ.
സാഹിത്യ അധ്യാപകനായിരുന്ന അച്ഛന്റെ പുസ്തകങ്ങൾ വായിച്ച് സ്വാതിയും എഴുത്തിന്റെ ലോകത്തെത്തിയിരുന്നു. കഥയും കവിതയും നിറഞ്ഞ ലോകത്തായിരുന്നു അവളും. 13 വർഷം മുൻപ്, കണ്ണൂരിൽ ബിസിഎയ്ക്കു പഠിക്കുന്ന സമയം. അധീറും ഷൈജലയും സ്വാതിയും ഉച്ചയൂണുകഴിക്കുകയാണ്.
‘‘ അച്ഛാ എനിക്കമ്മയെ കാണാൻ പറ്റുന്നില്ല’’ –തന്റെ വലതുഭാഗത്തിരിക്കുന്ന അമ്മയെ കാണാൻ പറ്റാതെ സ്വാതി കരഞ്ഞുകൊണ്ടു പറഞ്ഞു. ഡോക്ടറെ കാണിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെ നിന്നാണു രോഗം തിരിച്ചറിഞ്ഞത്. ലക്ഷത്തിലൊരാൾക്ക് വരുന്ന മൾട്ടിപ്പിൾ സ്ലിറോസിസ് (multiple sclerosis). ഞരമ്പുകളെയാണു ബാധിക്കുക. തലച്ചോറിലെ ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകും. അതോടെ തലച്ചോറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമാകും. ഇത് ഇന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാക്കും. സ്വാതിയുടെ കാഴ്ച മങ്ങി. കൃഷ്ണമണി എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതാൽ കാഴ്ച ഇളകിക്കൊണ്ടിരിക്കുന്ന അവസ്ഥ. തലയിൽ എന്തൊക്കയോ ഏറ്റുമുട്ടൽ നടക്കുന്നതുപോലെയുള്ള തോന്നൽ.
രോഗത്തിനു കാരണമെന്തെന്നാണെന്നു കണ്ടെത്താൻ ഡോക്ടർമാക്കായില്ല. എല്ലാ ശനിയാഴ്ചയും ഒരു കുത്തിവയ്പ് എടുക്കണം. 10,000 രൂപയാണു ചെലവ്. അങ്ങനെ മൂന്നുവർഷം തുടർച്ചയായി കുത്തിവയ്പ് എടുത്തെങ്കിലും അസുഖം ഭേദമായില്ല. പഠനം നിലച്ചു. മകളുടെ ചികിത്സച്ചെലവു താങ്ങാനാവാതെ അധീർ വീടും സ്ഥലവുമെല്ലാം വിറ്റു വാടകവീട്ടിലേക്കു മാറി. അച്ഛനും അമ്മയും മകളും മാത്രമുള്ളൊരു അവസ്ഥയിലേക്കു ചുരുങ്ങിച്ചുരുങ്ങി വന്നു. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും സ്വാതിയെ ആശുപത്രിയിൽ കൊണ്ടുപോകാനും മാത്രമേ അധീർ പുറത്തിറങ്ങാറുള്ളൂ.
മകളുടെ ചികിത്സയ്ക്കായി അധീറും ഷൈലജയും ജോലി ഉപേക്ഷിച്ചിരുന്നു. സമൂഹവുമായുള്ള ബന്ധം ഏറെക്കുറെ ഇല്ലാതെയായിരുന്നു അവർ ജീവിച്ചിരുന്നത്. അഞ്ചുവർഷം മുൻപാണ് കായലോട്ടേക്കു താമസം മാറിയത്. അയൽവാസികൾക്കുപോലും അറിയില്ലായിരുന്നു അവരെക്കുറിച്ച്. ആശുപത്രിയും ഡോക്ടർമാരും മാത്രം മാറിക്കൊണ്ടിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാരെയെല്ലാം കണ്ടെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ഹോമിയോപ്പതി ചികിത്സയാണു നടക്കുന്നത്.
ഈ സമയത്താണ് സ്വാതി മൊബൈൽ ഫോണിൽ ‘ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ എഴുതാൻ തുടങ്ങിയത്. കണ്ണിന്റെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് ചെറുവാചകങ്ങളിൽ ടൈപ്പ് ചെയ്യും. പിന്നീട് അമ്മ ഇതു പുസ്തകത്തിലേക്കു മാറ്റിയെഴുതും. സന്യാസിയുടെ ആശ്രമത്തിലെത്തുന്ന രണ്ടുപേരുടെ സൗഹൃദമാണ് നോവലിന്റെ കഥാതന്തു. മാന്ത്രികലോകത്തുള്ള കഥപോലെയാണ് സ്വാതി എഴുതിയിരിക്കുന്നത്.
പുസ്തകം പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാൻ പറ്റിയ സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല അച്ഛനമ്മമാർ. മകളുടെ സ്വപ്നം സഫലമാക്കാനാവാത്ത സങ്കടത്തിലായിരുന്നു അവർ. ഈ സമയത്താണ് അസിത അവിടേക്കു വരുന്നത്. താനെഴുതിയ നോവലിനെക്കുറിച്ചു സ്വാതി അസിതയോടു പറഞ്ഞു. അതു പുസ്തകമായി കാണാനുള്ള ആഗ്രഹം കേട്ടതോടെ സ്വപ്നം യാഥാർഥ്യമാകുമെന്ന് അസിത ഉറപ്പുകൊടുത്തു. തന്റെ കൂട്ടുകാരിയും മാഹിയിലെ സാമൂഹിക പ്രവർത്തകയുമായ സി.കെ.രാജലക്ഷ്മി വഴി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടി തുടങ്ങി. ചിത്രകാരൻ ശ്രീനി പാലേരി നോവലിനായി വരച്ചു. പത്തനംതിട്ടയിലെ സാഹിതി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. മാഹിയിലായിരുന്നു പ്രകാശനം.
അസിതയും രാജലക്ഷ്മിയുമാണ് ശ്രീപത്മം വീട്ടിലേക്കു സന്തോഷം തിരികെ കൊണ്ടുവന്നത്. അച്ഛനമ്മമാരുടെ മുഖത്തുനിന്നു മാഞ്ഞുപോയ സന്തോഷം സ്വാതി വീണ്ടും കണ്ടു. ആളുകളെ കാണാനുള്ള വൈമനസ്യം ഒഴിവാക്കി ചടങ്ങുകൾക്കെല്ലാം പങ്കെടുക്കാൻ തുടങ്ങി. ഒരു പുസ്തകത്തിലൂടെ അച്ഛനമ്മമാരുടെ ജീവിതം പഴയതുപോലെയായതിന്റെ സന്തോഷമാണ് സ്വാതിക്കിപ്പോൾ.
പുതിയൊരു പുസ്തകത്തിന്റെ രചനയിലാണ് സ്വാതി. ആദ്യ പുസ്തകത്തിനു ലഭിച്ച ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ പി.എൻ.പണിക്കർ സാഹിത്യ പുരസ്കാരം വലിയൊരു പ്രചോദനമായി. വീട്ടിൽ നടന്ന പുരസ്കാരച്ചടങ്ങിൽ നാട്ടുകാരെല്ലാം പങ്കെടുത്തതു വലിയ സന്തോഷമായെന്ന് സ്വാതി പറഞ്ഞു.