നൂറു കൈകളുള്ള കൂറ്റൻ ജലജീവികൾ ഏതോ ലക്ഷ്യത്തിലേക്കു മത്സരിച്ചു കുതിക്കുന്നു. അതോ, ജലവേദിയിൽ ഒരേ താളത്തിലമർന്ന ചുവടുകൾ പോലെ തുഴകൾ തീർക്കുന്ന സംഘനൃത്തമോ? മനുഷ്യരുടെ പേശീബലം വെള്ളത്തിന്റെ എതിർപ്പുകളെ പിന്തള്ളുമ്പോൾ 130 അടി നീളമുള്ള ചാട്ടുളികൾ തെന്നിപ്പായുന്നോ? എത്ര ആംഗിളുകളാണ് ആ കാഴ്ചയ്ക്ക്!

നൂറു കൈകളുള്ള കൂറ്റൻ ജലജീവികൾ ഏതോ ലക്ഷ്യത്തിലേക്കു മത്സരിച്ചു കുതിക്കുന്നു. അതോ, ജലവേദിയിൽ ഒരേ താളത്തിലമർന്ന ചുവടുകൾ പോലെ തുഴകൾ തീർക്കുന്ന സംഘനൃത്തമോ? മനുഷ്യരുടെ പേശീബലം വെള്ളത്തിന്റെ എതിർപ്പുകളെ പിന്തള്ളുമ്പോൾ 130 അടി നീളമുള്ള ചാട്ടുളികൾ തെന്നിപ്പായുന്നോ? എത്ര ആംഗിളുകളാണ് ആ കാഴ്ചയ്ക്ക്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറു കൈകളുള്ള കൂറ്റൻ ജലജീവികൾ ഏതോ ലക്ഷ്യത്തിലേക്കു മത്സരിച്ചു കുതിക്കുന്നു. അതോ, ജലവേദിയിൽ ഒരേ താളത്തിലമർന്ന ചുവടുകൾ പോലെ തുഴകൾ തീർക്കുന്ന സംഘനൃത്തമോ? മനുഷ്യരുടെ പേശീബലം വെള്ളത്തിന്റെ എതിർപ്പുകളെ പിന്തള്ളുമ്പോൾ 130 അടി നീളമുള്ള ചാട്ടുളികൾ തെന്നിപ്പായുന്നോ? എത്ര ആംഗിളുകളാണ് ആ കാഴ്ചയ്ക്ക്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറു കൈകളുള്ള കൂറ്റൻ ജലജീവികൾ ഏതോ ലക്ഷ്യത്തിലേക്കു മത്സരിച്ചു കുതിക്കുന്നു. അതോ, ജലവേദിയിൽ ഒരേ താളത്തിലമർന്ന ചുവടുകൾ പോലെ തുഴകൾ തീർക്കുന്ന സംഘനൃത്തമോ? മനുഷ്യരുടെ പേശീബലം വെള്ളത്തിന്റെ എതിർപ്പുകളെ പിന്തള്ളുമ്പോൾ 130 അടി നീളമുള്ള ചാട്ടുളികൾ തെന്നിപ്പായുന്നോ? എത്ര ആംഗിളുകളാണ് ആ കാഴ്ചയ്ക്ക്! 

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആവേശം കൊണ്ടു നടുഭാഗം ചുണ്ടന്റെ അണിയത്തു കയറിയതാണ് ഈ കായൽപ്പൂരത്തിലെ ആദ്യത്തെ രോമാഞ്ചക്കാഴ്ച. രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ പേരുവച്ച, വെള്ളത്തിലെ കരിവീരൻമാർ അണിയിട്ടു നിൽക്കുന്ന പുന്നമടപ്പൂരം തുടങ്ങിയിട്ട് 70 വർഷമായി. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ വള്ളംകളിയെന്ന നിഷ്ഠ ഇടയ്ക്കൊക്കെ തെറ്റിയെങ്കിലും ട്രാക്ക് തെറ്റാതെ തുടരുകയാണ് ആർപ്പോ ഇർറോ വിളികൾ. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി 28ന് ആവേശത്തുഴ എറിയുമ്പോൾ, അറിയാൻ ചില വള്ളംകളി വിശേഷങ്ങൾ ഇതാ. 

ADVERTISEMENT

ചരിത്രത്തിലെ തുഴപ്പാടുകൾ

കേരളം ഒരു നാടായി ഒന്നിച്ചു തുഴഞ്ഞു തുടങ്ങുന്നതിനു മുൻപേ തുഴയെറിയുന്നുണ്ട് ആലപ്പുഴയിലെ വള്ളംകളി. 1952 ഡിസംബർ 22നു വേമ്പനാട്ടു കായലിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ സ്വീകരിക്കാനായിരുന്നു ആദ്യത്തെ ആധുനിക വള്ളംകളി. സമുദ്രനിരപ്പിനു താഴെ കൃഷിയുള്ള കുട്ടനാട് കാണാനുള്ള നെഹ്റുവിന്റെ മോഹത്തിന് വെള്ളത്തിലെഴുതിയ മനോഹരമായ കാഴ്ച കൂടി ഈ നാടു സമ്മാനിച്ചു. 

തിരു–കൊച്ചി സന്ദർശനത്തിനെത്തിയതാണു നെഹ്റു. കോട്ടയത്തെത്തിയപ്പോൾ കുട്ടനാടു കാണണമെന്ന് ആഗ്രഹം. രാവിലെ 11നു ജലമാർഗം ആലപ്പുഴയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആനയും അമ്പാരിയുമില്ലായിരുന്നു. പകരം വെള്ളത്തിലെ കരിവീരൻമാരെ നിരത്തി, പാടിത്തുഴഞ്ഞ് അദ്ദേഹത്തെ വരവേറ്റു. 

അതു പുന്നമടയിലായിരുന്നില്ല. വേമ്പനാട്ടു കായലിൽത്തന്നെ മൺറോ വിളക്കുമാടത്തിനു സമീപമായിരുന്നു. മുരിക്കൻ ജോസഫിന്റെ മാർഷൽ എന്ന ബോട്ടിനു മുകളിലിരുന്നു നെഹ്റുവും മകൾ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവും സഞ്ജയും ആ ജലകേളി കണ്ടു. നെഹ്റുവിനായി സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ 9 ചുണ്ടൻവള്ളങ്ങൾ തുഴഞ്ഞു. നടുഭാഗം ചുണ്ടൻ ജയിച്ചു. നെഹ്റുവിന്റെ ആവേശവും ഫിനിഷിങ് പോയിന്റിൽ തൊട്ടു. അദ്ദേഹം വള്ളത്തിൽ ചാടിക്കയറി. ജനക്കൂട്ടം ആർപ്പുവിളിച്ചു. ഡൽഹിയിലെത്തിയിട്ടും ആ കാഴ്ചകൾ നെഹ്റുവിന്റെ മനസ്സു വിട്ടു പോയില്ല. കേരളം നൽകിയ സ്നേഹവിരുന്നിനു പാരിതോഷികമായി അദ്ദേഹം വെള്ളിയിൽ തീർത്ത ചുണ്ടൻവള്ളത്തിന്റെ ശിൽപം ഒപ്പിട്ട് കൊല്ലം പേഷ്‌ക്കാരായിരുന്ന എൻ.കെ. ചെല്ലപ്പൻ നായർക്ക് അയച്ചുകൊടുത്തു. 

ADVERTISEMENT

പിറ്റേവർഷം മത്സരം നടന്നില്ല. പക്ഷേ, ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ചുണ്ടൻവള്ളങ്ങൾ ഉണ്ടായിരുന്നു. ഇതൊരു വാർഷിക മത്സരമായി നടത്താമെന്ന ആശയം രൂപപ്പെട്ടത് 1954ൽ ആണ്. കൊല്ലം ജില്ലാ കലക്ടർ (അന്ന് ആലപ്പുഴ കൊല്ലം ജില്ലയുടെ ഭാഗം) സംഘാടക സമിതിയുണ്ടാക്കി കൈനകരി മീനപ്പള്ളി വട്ടക്കായലിൽ മത്സരം നടത്തി. നെഹ്റു സമ്മാനിച്ച ശിൽപം പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫിയെന്നു പേരിട്ടു ജേതാക്കൾക്കു സമ്മാനിച്ചു. നെഹ്റുവിന്റെ മരണശേഷം അതിനു നെഹ്‌റു ട്രോഫിയെന്നു പേരായി. 

വട്ടക്കായൽ വള്ളംകളിക്ക് അത്ര യോജിച്ചതല്ലായിരുന്നു. അതുകൊണ്ട് 1955 മുതൽ മത്സരം പുന്നമടക്കായലിൽ ട്രാക്കിട്ടു. ചുണ്ടൻവള്ളങ്ങൾ ചാട്ടുളികളാകുന്ന മത്സരം മാത്രമായിരുന്നു ആദ്യമൊക്കെ. 1960നു ശേഷം വെള്ളത്തിലെ വേഗത്തിനൊപ്പം ജലഘോഷയാത്രയുടെ ഭംഗി കൂടി ചേർന്നു. 1970 മുതൽ സാംസ്കാരിക പരിപാടികളും ചേർത്തു. 1976ൽ, പൂരത്തിലെ കുടമാറ്റം പോലെ വർണാഭമായ ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രിൽ തുടങ്ങി. യുബിസി കൈനകരിക്കായിരുന്നു ആദ്യ മാസ് ഡ്രില്ലിന്റെ നേതൃത്വം. 1990–91ൽ അന്നത്തെ കലക്ടർ വി.ജെ.കുര്യന്റെ നേതൃത്വത്തിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) രൂപീകരിച്ചു. സ്ഥിരം പവിലിയനു സ്ഥലം വാങ്ങി.

ഒരു മെയ്, ഒരു മനസ്സ് 

ടീമെന്നാൽ 11 കളിക്കാരൊക്കെയാണെങ്കിൽ ഇവിടെയതു നൂറിലേറെയാണ്. ഫൈനലിൽ 4 വള്ളങ്ങളിലായി 400ൽ ഏറെപ്പേരുടെ പോരാട്ടം. ഇങ്ങനെയൊരു ആൾക്കൂട്ട മത്സരം വേറെ എവിടെയുണ്ട്? 

ADVERTISEMENT

ടീമിലെ നൂറിലേറെപ്പേരും ഒരേ കണ്ണു കൊണ്ടു കാണുന്നു, ഒരു കൈ പോലെ തുഴയുന്നു. ഒറ്റത്താളം, ഒറ്റ വേഗം. അതു വള്ളത്തിൽ കടന്നിരിക്കുമ്പോൾ ഉണ്ടാകുന്നതല്ല. അവർ ആഴ്ചകളായി ഒന്നിച്ചാണു ജീവിതം. അങ്ങനെയുണ്ടാകുന്ന പൊരുത്തമാണ് അവരുടെ തുഴക്കൈകളിൽ കാണുന്നത്. പണ്ടൊക്കെ ഒരു കരയിൽ നിന്നു തന്നെ ഒരു ടീം രൂപപ്പെട്ടിരുന്നു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ ചേരുന്നു. അവരിൽ പട്ടാളവും പൊലീസും അതിഥിത്തൊഴിലാളികളുമുണ്ട്. 

ശരവേഗത്തിൽ തുഴയെറിയാൻ കൈ നന്നായി വഴങ്ങണം. അതിന് ആറ്റിൽ നീന്തി കൈപ്പക്ഷത്തിന് അയവുണ്ടാക്കും. ഒരു വള്ളത്തിൽ 95 തുഴക്കാരുൾപ്പെടെ പരമാവധി 110 പേരുണ്ടാകും. പക്ഷേ, റിസർവുകൾ ഉൾപ്പെടെ 130 - 150 പേർക്കു പരിശീലനം നൽകും. 

വിശ്വാസത്തിന്റെ നേരം 

വള്ളങ്ങൾ നീറ്റിലിറക്കാനും പരിശീലനം തുടങ്ങാനും നല്ല നേരം നോക്കും. പ്രാർഥനയും ചടങ്ങുകളുമുണ്ട്. ഉടമകളും തുഴച്ചിൽക്കാരുമൊക്കെ പല വിശ്വാസങ്ങൾ ഉള്ളവരാണ്. അതിനാൽ പൊതുവായ പ്രാർഥനയില്ല. പരിശീലനം കഴിഞ്ഞു കരയിൽ കയറ്റുന്ന വള്ളം വള്ളംകളി ദിവസം സൂര്യോദയത്തിനു മുൻപു വെള്ളത്തിലിറക്കുന്ന രീതി പലയിടത്തുമുണ്ട്. 

തുഴച്ചിൽക്കാർക്കു ചിട്ടയായ ഭക്ഷണവും നിഷ്ഠകളുമുണ്ട്. പരിശീലന കാലത്തു തുഴച്ചിൽക്കാർ ലഹരിയും പുകവലിയും ഉപേക്ഷിക്കും. നല്ല ഉറക്കവും വിശ്രമവും ഉറപ്പാക്കും. പനി വന്നാൽ നാട്ടുവൈദ്യവും ആയുർവേദവുമാണു ചികിത്സ.പുലർച്ചെ മുതൽ വ്യായാമവും തുഴച്ചിലും വിശ്രമവും വിനോദവുമൊക്കെ കണിശമായ ടൈംടേബിൾ പ്രകാരമാണ്. പോഷക ഗുണങ്ങൾ നോക്കിയാണു ഭക്ഷണക്രമം. മത്സരത്തോടുള്ള സമീപനം പ്രഫഷനലായിട്ടുണ്ട്. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ പഠിക്കും. സ്വന്തം കുറവുകൾ തിരുത്തും. 

ഉടലൊരുക്കും, വള്ളങ്ങളും 

വള്ളത്തിനുമുണ്ട് പലവിധ പരിചരണങ്ങൾ. വെള്ളത്തെ കീറിപ്പായാൻ പാകത്തിനാണു വള്ളങ്ങളുടെ രൂപം. അതുകൊണ്ടായില്ല. സുഖചികിത്സയും വേണം. പരിശീലനത്തിൽ കുതിർന്ന വള്ളങ്ങളെ കരയിൽ കയറ്റി ചൂടാക്കും. നനവു നീക്കി കനം കുറയ്ക്കാനാണിത്. പായലും മറ്റും ഉരച്ചു മാറ്റും. തെന്നിപ്പായാൻ മീൻനെയ്യോ എണ്ണയോ എൻജിൻ ഓയിലോ ഗ്രീസോ ഉപയോഗിച്ചു മിനുക്കുന്നതാണ് അവസാന ഘട്ടം. ഫൈനലിലെത്തുന്നവർ ഹീറ്റ്സ് കഴിഞ്ഞുള്ള ഇടവേളയിൽ വീണ്ടും എണ്ണയിടും. 

ഇവർ അമരക്കാർ 

തലമുറകളുടെ മനസ്സിലും പാട്ടുകളിലും പതിഞ്ഞ പേരുകളാണ് ഓരോ ചുണ്ടന്റേതും. നടുഭാഗം, കാവാലം, നെപ്പോളിയൻ, പാർഥസാരഥി, കാരിച്ചാൽ, കല്ലൂപ്പറമ്പൻ, വെള്ളംകുളങ്ങര, വലിയ ദിവാൻജി, ജവാഹർ തായങ്കരി, ചമ്പക്കുളം, പായിപ്പാടൻ,... പഴയ തലമുറയ്ക്ക് ആവേശമായിരുന്നവ. പുതിയ തലമുറയിൽ ഫാൻസ് ക്ലബ്ബുകളുള്ള വള്ളങ്ങളുമുണ്ട്. അവയിലേറി തുഴയുന്ന ക്ലബ്ബുകൾക്കുമുണ്ട് പെരുമ. കുമരകം, യുബിസി കൈനകരി, പൊങ്ങ, കാവാലം, എടത്വ, ചങ്ങംകരി, പച്ച, കോഴിമുക്ക്, പുളിങ്കുന്ന്, ചേന്നങ്കരി, തായങ്കരി, ആലപ്പുഴ ടൗൺ, ഫ്രണ്ട്‌സ് തുടങ്ങിയവ പേരുകേട്ട ബോട്ട് ക്ലബ്ബുകളാണ്. 

തുടക്കം മുതൽ തൊണ്ണൂറുകളുടെ ആരംഭം വരെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ അമരത്തും അണിയത്തും നിന്ന പലരുണ്ട്. തോമസ് ജോൺ, ചമ്പക്കുളം നാരായണക്കുറുപ്പ്, ഇ.ജോൺ ഫിലിപ്പോസ്, മുൻ മന്ത്രി കെ.എം.കോര, പെരുമാൾ ജേക്കബ് വള്ളക്കാലിൽ, എൻ.പി.ചെല്ലപ്പൻ നായർ, കുട്ടനാട് രാമകൃഷ്‌ണപിള്ള തുടങ്ങിയവർ ആദ്യകാല സംഘാടകരാണ്. 

പെൺതുഴ 

അയലത്തേക്കു പോകാനും വള്ളമിറക്കണമെന്നു കുട്ടനാട്ടിലെ ഭൂപ്രകൃതിയെപ്പറ്റിയൊരു ചൊല്ലുണ്ട്. അതുകൊണ്ടാണു സ്ത്രീകളും വള്ളം തുഴച്ചിൽ പഠിക്കുന്നത്. അയലത്തു പോകാൻ മാത്രമല്ല, വള്ളംകളിയിൽ ഒരു കൈ തുഴയാനും അവർക്കാകും. സ്ത്രീകൾക്കായി മത്സര ഇനവുമുണ്ട്. 

തെക്കനോടി തറ, തെക്കനോടി കെട്ട് എന്നീ വള്ളങ്ങളിൽ മത്സരിക്കുന്നതു വനിതകളാണ്. 30 പേരെങ്കിലും തുഴയുന്ന വള്ളങ്ങളാണിവ. ഇവയിൽ 5 പുരുഷൻമാർക്കും കയറാമെങ്കിലും കൂടെത്തുഴയാൻ അനുവാദമില്ല. പിന്തുണയും സുരക്ഷയും മാത്രമാണു ചുമതല. തെക്കനോടി വള്ളങ്ങളുടെ മത്സരങ്ങൾക്കു ടീമുകൾ കുറവാണ്. വരുന്നവർ കരുത്തും താളവും കൊണ്ട് ആകർഷിക്കുന്നു. 

റെക്കോർഡിൽ കാരിച്ചാലും 

പായിപ്പാടനും യുബിസിയും 

ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയതു കാരിച്ചാൽ ചുണ്ടനാണ്. 2 ഹാട്രിക് ഉൾപ്പെടെ 15 തവണ. ഒടുവിൽ ചാംപ്യനായതു 2016ൽ. വേഗത്തിന്റെ രാജാവ് പായിപ്പാടനാണ്. 2017ൽ 1,200 മീറ്റർ ട്രാക്കിൽ കുറിച്ച 4 മിനിറ്റ് 17 സെക്കൻഡ്. ട്രാക്കിന് 1,450 മീറ്റർ നീളമുണ്ടായിരുന്ന 2009ൽ ശ്രീഗണേശൻ കുറിച്ച 4 മിനിറ്റ് 44 സെക്കൻഡും സമയക്കണക്കിൽ മുന്നിലുണ്ട്. ഇത്തവണ ട്രാക്ക് 1,150 മീറ്ററേയുള്ളൂ. ഏറ്റവും കൂടുതൽ തവണ ജേതാക്കളായ ക്ലബ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) – 2 ഹാട്രിക് ഉൾപ്പെടെ 12 തവണ. 

English Summary:

Sunday special about 70 years of Nehru Trophy boat race

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT