ഹോർത്തൂസിനെ മലയാളത്തിൽ ‘ഓടത്ത’യെന്നു വായിക്കാം, പോർച്ചുഗൽ വഴി ഒന്നു കയറി ഇറങ്ങിവന്ന പച്ചമലയാളം വാക്ക്. ‘ഓടത്തപ്പടി’ ഫോർട്ടുകൊച്ചിയിലെ ചെറിയൊരു സ്ഥലപ്പേരാണ്. തെളിച്ചു പറഞ്ഞാൽ ‘ഹോർത്തൂസ് പടി’. ഈ ഓടത്തപ്പടിക്കു തൊട്ടുമുന്നിലെ വെളി മൈതാനത്താണ് എല്ലാവർഷവും കേരളത്തിലെ വമ്പൻ ക്രിസ്മസ് ട്രീയും ന്യൂഇയറിനു കൂറ്റൻ പപ്പാഞ്ഞിയും ഒരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ഭാഷയുടെ ചരിത്രവുമായി ഓടത്തപ്പടിക്കുള്ള ബന്ധം മലയാള ലിപി ആദ്യമായി അച്ചടിച്ച കൃതിയായ ഹോർത്തൂസ് മലബാറിക്കൂസിന്റെ പുറംചട്ടയിൽ തുടങ്ങുന്നതാണ്. ഈ പടിക്കെട്ടിന്റെ ഇരുവശത്തും നൂറ്റാണ്ടുകൾക്കു മുൻപു രണ്ടു കൽത്തൂണുകളും അതിനു മുകളിലെ കമാനത്തിൽ വള്ളിപ്പടർപ്പും താഴെ ഒരു കടമ്പപ്പടിയുമുണ്ടായിരുന്നു. അകത്തു വലിയൊരു തോട്ടമായിരുന്നു. അതിൽ നിറയെ കേരളത്തിലെ അപൂർവമായ ഔഷധച്ചെടികൾ മുഴുവൻ ശേഖരിച്ചു നട്ടുപിടിപ്പിച്ചിരുന്നു. കന്നുകാലികൾ കയറാതിരിക്കാനാണു കടമ്പപ്പടി.

ADVERTISEMENT

കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ചു പഠിക്കാൻ ഇത്തരത്തിലുള്ള നാല് ഓർത്തകൾ (ഔഷധത്തോട്ടത്തിന്റെ പോർച്ചുഗീസ് പേര്) ഫോർട്ടുകൊച്ചിയിൽ നാലിടങ്ങളിൽ പരിപാലിച്ചിരുന്നു. ഈ ഓർത്തയാണു പിന്നീടു പറഞ്ഞു പറഞ്ഞു ഓടത്തയായത്. ഇതിന്റെ മൂലപദം ലാറ്റിൻ ഭാഷയിലെ ഹോർത്തൂസാണ്. പോർച്ചുഗീസുകാർ വഴി ഹോർത്തൂസ് കേരളത്തിലെത്തിയപ്പോൾ ഓർത്തയും പിന്നീട് ഓടത്തയുമായി. പോർച്ചുഗലിലെ പരമ്പരാഗത വൈദ്യകുടുംബാംഗങ്ങളുടെ സർനെയിമായും ‘ഓർത്ത’ ഉപയോഗിക്കാറുണ്ട്.

ഹോർത്തൂസ്  മലബാറിക്കൂസ്  എന്ന അദ്ഭുതം 

കേരളത്തിലെ 791 തരം ചെടികളുടെ രേഖാചിത്രങ്ങൾ അടക്കമുള്ള ഹോർത്തൂസ് മലബാറിക്കൂസിൽ ഓരോ ചെടിയുടെ പേരും മലയാളം, ലത്തീൻ, അറബി ഭാഷകളിൽ അച്ചടിച്ചിട്ടുണ്ട്. ആകെ 12 വാല്യങ്ങളാണുള്ളത്. 190 പേജുള്ള പത്താം വാല്യമാണു ഏറ്റവും വലുത്. 88 പേജ് വീതമുള്ള മൂന്നും എട്ടും വാല്യങ്ങളാണ് ഏറ്റവും ചെറുത്. ഒന്നാം വാല്യം 1678 ലും പന്ത്രണ്ടാം വാല്യം 1693ലും പ്രസിദ്ധീകരിച്ചു.

എഴുത്തും പടം വരയും ഫോർട്ടുകൊച്ചിയിലാണു നടത്തിയത്, അച്ചടി ആംസ്റ്റർഡാമിലെ പ്രസിലും. ഡച്ച് ഗവർണർ ഹെൻഡ്രിക് വാൻ റീഡ് പുസ്തകത്തിന്റെ ചുമതല ഏൽപ്പിച്ചതു മലയാളം അറിയാവുന്ന ഒരു കർമ്മലീത്ത വൈദികനെയാണ്, ഫാ.മത്തേയൂസിനെ. അദ്ദേഹം ചേർത്തല കടക്കരപ്പള്ളി സ്വദേശി കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യന്റെ അറിവും കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാഹ്മണ വൈദ്യന്മാരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരുടെ പരിചയവും പ്രയോജനപ്പെടുത്തിയാണു കേരളത്തിലെ സസ്യങ്ങളെ അതിന്റെ ഔഷധമൂല്യത്തിന്റെയും വാണിജ്യമൂല്യത്തിന്റെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തി  വാൻ റീഡിനു കൈമാറിയത്. കോലെഴുത്തിലുള്ള ഇട്ടി അച്യുതൻ വൈദ്യരുടെ സാക്ഷ്യപത്രവും ഹോർത്തൂസ് മലബാറിക്കൂസിന്റെ മുൻപേജിലുണ്ട്.

ഹോർത്തൂസ് മലബാറിക്കുസിന്റെ കവർ ചിത്രീകരണം.

പേരിനെങ്കിലും ഈ ചരിത്രത്തിന്റെ തെളിവു ബാക്കിയുള്ളതു വെളി മൈതാനത്തെ ഓടത്തപ്പടിക്കലാണ്. തോട്ടം കവാടത്തിലെ ഒരു കൽത്തൂൺ ഇന്നും അവിടെ അവശേഷിക്കുന്നുണ്ട്. ചരിത്ര സ്മരണകളുടെ കാർണിവലാണ് ചെങ്കല്ലിൽ വള്ളിച്ചെടി പടർന്നു നിൽക്കുന്ന ഈ കൽത്തൂൺ. അന്നത്തെ തോട്ടം ഇപ്പോഴൊരു വലിയ പാർപ്പിട കോളനിയാണ്. 

ADVERTISEMENT

ഹോർത്തൂസ് മലബാറിക്കൂസിന്റെ രചനയ്ക്ക് ഉത്തരവിട്ട ഡച്ച് ഗവർണർ ഗുമദോർ ഹെൻഡ്രിക് വാൻ റീഡ് താമസിച്ചിരുന്നത് ഈ ഓടത്തപ്പടിക്കു സമീപത്തെ ബംഗ്ലാവിലാണ്. ഗുമദോർ എന്നാൽ കമാൻഡർ. അതു കൊണ്ടു തന്നെ ഇപ്പോഴും ഓടത്തപ്പടിയെ ‘ഗുമദോർ തോട്ടമെന്നും’ വിളിക്കുന്നുണ്ട്. ഓടത്തപ്പടിക്കലെ കമാനത്തിലെ വള്ളിപ്പടർപ്പിനു സമാനമാണു ഹോർത്തൂസ് മലബാറിക്കൂസിന്റെ പുറംചട്ടയിൽ വരച്ചു ചേർത്തിട്ടുള്ള പടിയും വള്ളിപ്പടർപ്പും. അതിന്റെ വശങ്ങളിലുള്ള രണ്ടു തൂണുകൾ ചിത്രകാരൻ വരച്ചിട്ടില്ല, അല്ലെങ്കിൽ ചിത്രകാരൻ വരച്ച കൽത്തൂണുകൾ പുസ്തകത്തിന്റെ കവർപേജ് അച്ചടിക്കാനുള്ള ബ്ലോക്ക് നിർമിച്ചപ്പോൾ ഒഴിവാക്കി. 346 വർഷങ്ങൾക്കു ശേഷവും ഈ കൽത്തൂൺ ഫോർട്ടുകൊച്ചിയിൽ നമുക്കു കാണാം.

ഹെൻഡ്രിക് വാൻ റീഡ്, ഇട്ടി അച്യുതൻ വൈദ്യൻ, ഗാർസിയ ഡി ഓർത്ത

ഫോർട്ടുകൊച്ചിയിലെ ഓടത്തപ്പടിയിലാണു ഹോർത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭരചന നടന്നത്. ഒരു സസ്യ വൈജ്‍ഞാനിക ഗ്രന്ഥം മാത്രമായിരുന്നില്ല ഈ പുസ്തകം. അതൊരു വമ്പൻ ആഗോള വ്യവസായ സംരംഭത്തിന്റെ ‘‌മാസ്റ്റർ പ്ലാൻ’ കൂടിയായിരുന്നു. ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഔഷധഗുണമുള്ള ചെടികൾ കണ്ടെത്തി അതിൽനിന്നു മരുന്നു നിർമിച്ചു ലോകം മുഴുവൻ വിറ്റഴിക്കാൻ പോർച്ചുഗീസുകാർ തുടങ്ങിയ പദ്ധതി ഡച്ചുകാർ ഏറ്റെടുക്കുകയായിരുന്നു.

ADVERTISEMENT

ഹോർത്തൂസ് മലബാറിക്കൂസിന്റെ ആദ്യ വാല്യം ഡച്ചുകാർ പുറത്തിറക്കിയതു 1678ലാണെങ്കിലും 1563 ൽ തന്നെ പോർച്ചുഗീസുകാർ അതിനുള്ള പരിശ്രമം തുടങ്ങിയിരുന്നു. പോർച്ചുഗലിലെ പരമ്പരാഗത വൈദ്യകുടുംബത്തിലെ അംഗമായ ഗാർസിയ ഡി ഓർത്തയ്ക്കായിരുന്നു ചുമതല. 1540 മുതൽ ഗോവയിൽ തമ്പടിച്ചാണ് അദ്ദേഹം ഇന്ത്യയിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനം തുടങ്ങിയത്. അതിന്റെ ഭാഗമായി പോർച്ചുഗീസുകാർക്കു സ്വാധീനമുള്ള മുഴുവൻ പ്രദേശങ്ങളിലും ‘ഓർത്തകൾ’ വച്ചു പിടിപ്പിച്ചു. അക്കൂട്ടത്തിലെ നാല് ഓർത്തകളാണു ഫോർട്ടുകൊച്ചിയിലുണ്ടായിരുന്നത്.

1563 ൽ ‘ഇന്ത്യയിലെ ഔഷധ സസ്യങ്ങൾ’ എന്ന പേരിലുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സസ്യശാസ്ത്ര പുസ്തകം ഗാർസിയ ഡി ഓർത്ത പുറത്തിറക്കി. പശ്ചിമഘട്ട മലനിരകളിലെയും പടിഞ്ഞാറൻ തീരപ്രദേശത്തെയും സസ്യജാലങ്ങളെക്കുറിച്ചുള്ള തുടർപഠനം പൂർത്തിയാക്കുംമുൻപ് 1568ൽ മരിച്ച ഗാർസിയയെ ഗോവയിൽ തന്നെ അടക്കം ചെയ്തു. അതോടെ അവഗണിക്കപ്പെട്ടു പോയ അദ്ദേഹത്തിന്റെ ഓർത്തകളിൽ ചിലതു വീണ്ടും പച്ചപിടിച്ചതു ഡച്ച് ഗവർണറായ ഹെൻഡ്രിക് വാൻ റീഡിന്റെ കാലത്താണ്. അതിന്റെ പൂക്കാലമായിരുന്നു ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഓടത്തപ്പടിക്കലെ മഹാസംഭവം.

English Summary:

Sunday Special About Manorama Hortus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT