സര്‍ക്കാര്‍ ജീവനക്കാർ തട്ടിച്ചത് 39 കോടി; കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത് – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
സിഎജി അക്കമിട്ടു പറഞ്ഞപ്പോൾ കണ്ണടച്ചു; 3 വര്‍ഷം, സര്‍ക്കാര്‍ ജീവനക്കാർ തട്ടിച്ചത് 39 കോടി
2000 മുതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും കോടികളുടെ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും 2022ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.
കടകളിൽ ബില്ലടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കാറുണ്ടോ? ‘നോ’ പറയാം മടിക്കാതെ; കേസ് കൊടുക്കാം; കാരണം ഇവ
ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും നിങ്ങളുടെ മൊബൈലിലേക്ക് വരുമ്പോൾ ആലോചിച്ചിട്ടുണ്ടോ, അവർക്ക് എങ്ങനെ കിട്ടി ഈ നമ്പർ എന്ന്! ഷോപ്പിങ്ങിന്റെ അവസാനം കാഷ് കൗണ്ടറിൽ ഇടപാട് പൂർത്തിയാക്കാൻ മൊബൈൽ നമ്പർ നൽകണമെന്നത് നിർബന്ധമാണോ? മൊബൈൽ നമ്പർ നൽകാതെ സാധനം നൽകില്ലെന്ന് വ്യാപാരി പറഞ്ഞാൽ എന്തു ചെയ്യും? ഇത്തരം അവസരങ്ങളിൽ എന്തു ചെയ്യണം?
പഴയ വീട് കണ്ണുമടച്ച് പൊളിച്ചുകളയല്ലേ: ഇത് 25 വയസ്സുള്ള വീടിന്റെ അവിശ്വസനീയ മാറ്റം
മലപ്പുറം തിരൂരങ്ങാടിയിലുള്ള 25 വർഷത്തോളം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ചോർച്ച അങ്ങനെയങ്ങനെ. എന്നാൽ വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൊളിച്ചുകളയാനും മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
അയ്യയ്യോ ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും!
ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ ആ കുഞ്ഞു വളർന്നു വരുന്ന അന്തരീക്ഷത്തിനും സംവദിക്കുന്ന ആളുകൾക്കും വലിയ പങ്കാണുള്ളത്. കുട്ടി പഠിപ്പിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. പലതും അവൻ കണ്ടും കേട്ടും സ്വയം മനസിലാക്കിയെടുക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക എന്നതാണ് പ്രധാനം.
മഹാഭാരതം ഏറ്റവും വലിയ യുദ്ധവിരുദ്ധ പുസ്തകം, തെറ്റും ശരിയും ആപേക്ഷികം: ആനന്ദ് നീലകണ്ഠൻ
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്‌ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ ചരിത്രപരവും പൗരാണികവുമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കി.
വീട്ടുകാർ എതിർത്തു; പ്രണയവും ജീവിതവും ജിമ്മിൽ തന്നെ; ഒടുവിൽ ദേശീയ ചാംപ്യനായി റോസ്മി
ബോഡിബിൽഡിങ്ങിനോടും ഫിറ്റ്നസിനോടുമുള്ള അഭിനിവേശം കൂടിയപ്പോൾ ഖത്തറിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. കുടുംബത്തിന്റെ എതിർപ്പും വിമർശനങ്ങളും മറികടന്ന് കഠിന പ്രയത്നത്തിലൂടെയാണ് റോസ്മി ബോഡിബിൽഡിങ്ങിൽ ദേശീയ ചാംപ്യൻഷിപ്പ് സ്വന്തമാക്കിയത്. അതിരാവിലെ തുടങ്ങുന്ന ചിട്ടയായ പരിശീലനത്തെ കുറിച്ചും ‘ജിം ജീവിത’ത്തെ കുറിച്ചും പറയുകയാണ് റോസ്മിയും ബിബിനും
എട്ടുവർഷം മുൻപ് തുടങ്ങിയ പദ്ധതി; ചൈന ഒരുക്കുന്നത് ലോകത്തിലെ ആദ്യ വനനഗരം
സാധാരണ നഗരങ്ങൾ പോലെ കോൺക്രീറ്റ് കാടല്ല, നേരെമറിച്ച് ഓരോ കോണിലും പച്ചപ്പ് നിറച്ച് ഒരു വന നഗരം. അത്തരത്തിൽ തികച്ചും വേറിട്ട, പാരിസ്ഥിതിക വ്യാപ്തിയുള്ള ഒരു പദ്ധതിയാണ് ചൈന വിഭാവനം ചെയ്തത്. ദക്ഷിണ ചൈനയിലെ ലിയുഷൗ നഗരത്തിൽ പ്രകൃതിയെ സംരക്ഷിക്കാനായി ഒരു 'വനനഗരം' ഒരുങ്ങുകയാണ്.
30 കിലോമീറ്റർ പരിധിയില്ല, സർക്കാർ ജീവനക്കാർക്ക് ഇനി എത്രദൂരെപ്പോയും പഠിക്കാം
സായാഹ്ന / പാർട്–ടൈം / വിദൂര / ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഇക്കൊല്ലം ജൂൺ ഏഴിലെ ഉത്തരവിലുണ്ടായിരുന്ന ദൂരപരിധി ഇപ്പോൾ ഒഴിവാക്കി. പക്ഷേ ഇതനുസരിച്ച് അനുമതി നൽകുമ്പോൾ മേലധികാരി പാലിക്കേണ്ട വ്യവസ്ഥ ഉത്തരവിലുണ്ട്.
ശുചിമുറി ഉപയോഗിക്കുമ്പോള്‍ ഈ ശീലം പിന്തുടരാന്‍ പാടില്ല; അപകടമെന്ന് വിദഗ്‌ധര്‍
ആരോഗ്യത്തോടെ ഇരിക്കാന്‍ ശുചിമുറികള്‍ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുന്നവരാണ് പലരും. പക്ഷേ ഇനി പറയുന്ന ഒരു ശീലം ഒഴിവാക്കിയില്ലെങ്കില്‍ ഈ വൃത്തിയെല്ലാം വെറുതേയാകുമെന്നും നിങ്ങളിലേക്കും ശുചിമുറിയിലെ മറ്റ് വസ്‌തുക്കളിലേക്കും അണുക്കള്‍ പടരാന്‍ ഇടയാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാണിജ്യക്കൃഷിക്ക് ‘ജെ 33’; മികച്ച വിളവും രുചിയും പഴങ്ങള്‍ക്കു കൂടുതല്‍ സൂക്ഷിപ്പുകാലവും
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്