ജപ്പാനിൽ ആബെ തുടരും

ടോക്കിയോ∙ പ്രവചനം ശരിവച്ച്, ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം നേടി ഷിൻസോ ആബെയുടെ പാർട്ടി അധികാരത്തിൽ തുടരും. അധോസഭയിലെ 465 സീറ്റിൽ 313 സീറ്റുകളാണ് ആബെയുടെ ലിബറൽ ഡമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കും സഖ്യകക്ഷിയായ കൊമെയ്തോ പാർട്ടിക്കും കൂടി ലഭിച്ചത്.

54 സീറ്റുമായി കോൺസ്റ്റിറ്റ്യൂഷനൽ ഡമോക്രാറ്റിക് പാർട്ടി മുഖ്യപ്രതിപക്ഷമായി. ടോക്കിയോ ഗവർണർ യുറീകോ കൊയ്കെയുടെ പാർട്ടി ഓപ് ഹോപ്പ് 50 സീറ്റിലൊതുങ്ങി. എൽഡിപിയുടെ തകർപ്പൻ വിജ‍യം ജനവിശ്വാസത്തിന്റെ തെളിവാണെന്ന് ആബെ അവകാശപ്പെട്ടു.

ജപ്പാനിലെ ഒസാകയിൽ കൊടുങ്കാറ്റിലും മഴയിലും തകർന്ന റോഡ്.

ലാൻ കൊടുങ്കാറ്റിൽ ഏഴു മരണം

ഇതിനിടെ, രാജ്യത്തു വീശിയടിച്ച ലാൻ കൊടുങ്കാറ്റിൽ മരണം ഏഴായി. നൂറോളം പേർക്കു പരുക്കുണ്ട്. പേമാരിയും വെള്ളപ്പൊക്കവും മൂലം പലയിടങ്ങളിലും വോട്ടെണ്ണൽ തടസ്സപ്പെട്ടിരുന്നു. വിമാനങ്ങളും ബുള്ളറ്റ് ട്രെയിനും റദ്ദാക്കി.