ആ കലാകാരൻ അടയിരുന്നു... വിരിഞ്ഞതു സൃഷ്ടിയല്ല, മുട്ട തന്നെ!

അടയിരിക്കുന്ന ഏബ്രഹാം പ്വാംഷെവൽ

പാരിസ് ∙ പാറക്കല്ലിനുള്ളിലും ശിൽപത്തിനുള്ളിലുമൊക്കെ ആഴ്ചകളോളം കൂളായി കഴിഞ്ഞു പുറത്തിറങ്ങുന്ന ഫ്രഞ്ച് കലാകാരൻ പുതിയ സാഹസവുമായി രംഗത്ത്. അമ്മക്കോഴിയെപ്പോലെ അടയിരുന്നു മുട്ട വിരിയിച്ചാണ് വിചിത്ര സാഹസങ്ങളുടെ കലാകാരൻ ഏബ്രഹാം പ്വാംഷെവൽ വീണ്ടും വാർത്ത സൃഷ്ടിച്ചത്. 

പാരിസിലെ പലി ദി ടോക്കിയോ കണ്ടംപററി ആർട് മ്യൂസിയത്തിലെ ചില്ലുകൂട്ടിനുള്ളിൽ പത്തു മുട്ടകളുടെ മേൽ മൂന്നാഴ്ചയോളം അടയിരുന്നു പ്വാംഷെവൽ. ഒരു പാത്രത്തിൽ മുട്ടകളുമായി ചൂടുള്ള പുതപ്പു പുതച്ച് മൂന്നാഴ്ച ഒരേയിരുപ്പ്. ഭക്ഷണം കഴിക്കാനും മറ്റുമായി ദിവസം അര മണിക്കൂറിൽ കൂടുതൽ കസേര വിട്ടുപോയതേയില്ല.

വിചിത്ര കണ്ടുപിടിത്തങ്ങളിലൂടെ വാർത്ത സൃഷ്ടിച്ചിട്ടുള്ളയാളാണ് ഇദ്ദേഹത്തിന്റെ പിതാവ് ക്രിസ്റ്റ്യൻ പ്വാംഷെവൽ. ഇദ്ദേഹത്തിനു പടിഞ്ഞാറൻ ഫ്രാൻസിലുള്ള കൃഷിയിടത്തിൽ കോഴിക്കുഞ്ഞുങ്ങൾക്ക് ഇനി സുഖജീവിതം.