ജനീവ ∙ ഈ വർഷം ഇതുവരെ മധ്യധരണ്യാഴി കടന്ന് ഒരു ലക്ഷത്തിലേറെ കുടിയേറ്റക്കാർ യൂറോപ്പിൽ എത്തിയതായും യാത്രയ്ക്കിടയിൽ 2,247 പേർ മരണമടഞ്ഞതായും യുഎൻ അറിയിച്ചു. 2017 ജനുവരി ഒന്നിനും ജൂലൈ മൂന്നിനുമിടയിലായി ഇറ്റലിയിൽ 85,000 പേരും ഗ്രീസിൽ 9,300 പേരും സ്പെയിനിലും സൈപ്രസിലും 270 പേരും എത്തിയതായാണ് യുഎന്നിന്റെ കുടിയേറ്റകാര്യ സംഘടനയുടെ കണക്ക്.
ഇതേ കാലയളവിൽ മുൻവർഷം 2,31,503 പേരാണ് യൂറോപ്പിലെത്തിയത്. ഇതുവരെ 85 ശതമാനത്തോളം കുടിയേറ്റക്കാരെ സ്വീകരിച്ച ഇറ്റലിക്കു തനിയെ ഇതു താങ്ങാനാവില്ലെന്നും മറ്റു രാജ്യങ്ങൾ കൂടി സഹകരിക്കണമെന്നും യുഎൻ അഭ്യർഥിച്ചു.