ഫ്രഞ്ച് മുൻ കായികമന്ത്രി ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നു നദാൽ

പാരിസ് ∙ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച ഫ്രഞ്ച് മുൻ കായികമന്ത്രി റോസ്‌ലിൻ ബഷ്‌ലോ ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നു ടെന്നിസ് താരം റാഫേൽ നദാൽ. ലോക റാങ്കിങ്ങിൽ ഒന്നാമനായ നദാൽ, ഫ്രഞ്ച് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിന്റെ വാദത്തിനിടെയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ആരോപണം കരിയറിനെയും പരസ്യവരുമാനത്തെയും ബാധിച്ചുവെന്ന് അദ്ദേഹം വാദിച്ചു. 2012ൽ നദാൽ ആറുമാസം പരുക്കഭിനയിച്ചു കളത്തിൽനിന്നു വിട്ടുനിന്നത് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണെന്നായിരുന്നു ബഷ്‌ലോ ആരോപിച്ചത്.