ആൽപ്സിൽ 4000 വർഷം പഴക്കമുള്ള ആയുധങ്ങൾ കണ്ടെത്തി

ജനീവ∙ നാലായിരം വർഷം പഴക്കമുള്ള അമ്പും വില്ലും ഉൾപ്പെടെയുള്ള ആയുധങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ സ്വിറ്റ്സർലൻഡിൽ കണ്ടെത്തി. ആൽപ്സ് പർവതത്തിൽ 8,800 അടി ഉയരത്തിലുള്ള ലോച്സ്ബെർഗ് മലമ്പാതയിൽ നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെത്തിയത്. കാർബൺ പരിശോധനയിൽ ഇതു ബിസി 2000നും 1800നും ഇടയ്ക്കു നിർമിച്ചതാണെന്നു കണ്ടെത്തി. 2012ൽ ഇവിടെ തുടങ്ങിയ ഖനനം കാലാവസ്ഥ പ്രതികൂലമായതുമൂലം ഈ വർഷമാണു പൂർത്തിയാക്കാൻ കഴിഞ്ഞത്.