Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയഗാന നിയമം ഹോങ്കോങ്ങിലും ബാധകമാക്കി

HONG KONG-CHINA

‌ബെയ്ജിങ് ∙ ദേശീയഗാനത്തെ അപമാനിച്ചാൽ മൂന്നുവർഷം തടവുശിക്ഷ നൽകാനുള്ള പുതിയ നിയമം ചൈന ഹോങ്കോങ്ങിനും മക്കാവുവിനും ബാധകമാക്കി.

ചൈനയിലെ പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിങ് കമ്മിറ്റി യോഗമാണു പ്രത്യേക ഭരണ പ്രവിശ്യകൾക്കുകൂടി നിയമം ബാധകമാക്കിയത്.

1997ൽ ചൈനയുടെ നിയന്ത്രണത്തിൽ വന്ന ഹോങ്കോങ്ങിന്റെ പ്രത്യേകാവകാശങ്ങൾക്കുമേൽ ചൈന പിടിമുറുക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണു പുതിയ തീരുമാനം.