മഡ്രിഡ്∙ കാറ്റലോണിയ മുൻ പ്രധാനമന്ത്രി കാൾസ് പുജമോണ്ടിനും നാലു മുൻ മന്ത്രിമാർക്കുമെതിരെയുള്ള രാജ്യാന്തര അറസ്റ്റ് വാറന്റ് സ്പെയിനിലെ സുപ്രീം കോടതി പിൻവലിച്ചു. ഇപ്പോൾ ബെൽജിയത്തിലുള്ള പ്രതികൾ രാജ്യത്തേക്കു മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണിതെന്നു കോടതി വ്യക്തമാക്കി.
സ്പെയിൻ കോടതിയുടെ വിലക്കു വകവയ്ക്കാതെ ജനഹിതപരിശോധന നടത്തിയ പുജമോണ്ടും സംഘവും കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചശേഷം ബെൽജിയത്തിലേക്കു കടക്കുകയായിരുന്നു. എന്നാൽ വാറന്റ് റദ്ദാക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ഇവർ മടങ്ങിവന്നാലുടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും കോടതി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.