മഡ്രിഡ്∙ ജർമനിയിൽ അറസ്റ്റിലായ കാറ്റലോണിയയുടെ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിനു പ്രവിശ്യാ സർക്കാരിനെ നയിക്കാൻ അവകാശമുണ്ടെന്നു കാറ്റലോണിയ പാർലമെന്റ്. സ്വാതന്ത്ര്യവാദികൾക്കാണു പാർലമെന്റിൽ ഭൂരിപക്ഷമെങ്കിലും നേതാക്കളിൽ അധികവും പ്രവാസത്തിലോ ജയിലിലോ ആണ്.
അതേസമയം, പുജമോണ്ടിനെ ജർമനിയിൽനിന്നു വിട്ടുകിട്ടാനുള്ള നടപടിയുമായി സ്പെയിൻ മുന്നോട്ടുപോകുകയാണ്. സ്പെയിനിന്റെ ആവശ്യപ്രകാരമായിരുന്നു അറസ്റ്റ്. കോടതി വിലക്കിയിട്ടും കഴിഞ്ഞവർഷം പുജമോണ്ട് കാറ്റലോണിയയിൽ സ്വാതന്ത്ര്യ ഹിതപരിശോധനയും സ്വാതന്ത്ര്യപ്രഖ്യാപനവും നടത്തിയിരുന്നു. വിഘടനവാദക്കുറ്റത്തിന് 25 വർഷം തടവുശിക്ഷയാണു പുജമോണ്ടിനു സ്പെയിനിൽ ലഭിക്കുക.