Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരി – മേഗൻ വിവാഹം: നാട്ടുകാരിൽ 2640 പേർക്കും ക്ഷണം

Prince Harry and Meghan Markle

ലണ്ടൻ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും യുഎസ് ടിവി താരം മേഗൻ മാർക്കിളിന്റെയും വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും അവസരം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി വസിക്കുന്ന വിൻഡ്സർ കാസിലിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേർക്കാണു ക്ഷണം. വധൂവരന്മാർ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവർക്കു നേരിൽ കാണാനാകും.

രാജകുടുംബം ഇടപെടുന്ന സന്നദ്ധ സംഘടനകളിലെ പ്രവർത്തകർ, കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖലയിലെ സ്കൂളുകളിലെ കുട്ടികൾ, പ്രദേശവാസികൾ എന്നിവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 1440 പേർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പലതരക്കാരായ 1200 പേർക്കുമാണു ക്ഷണം. ഹാരിയുടെയും മേഗന്റെയും ആഗ്രഹപ്രകാരമാണു നാട്ടുകാരെയും ക്ഷണിക്കാൻ തീരുമാനിച്ചതെന്നു രാജകുടുംബം പറയുന്നു.