റഷ്യൻ ചാരനെ വീഴ്ത്തിയ രാസവസ്തു തിരിച്ചറിഞ്ഞു

ലണ്ടൻ∙ മുൻ റഷ്യൻ ഡബിൾ ഏജന്റ് സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും അപായപ്പെടുത്താൻ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞതായി ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി ആംബർ റഡ്. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് റഡ് അറിയിച്ചത്. 

പ്രാദേശിക സമയം ഞായർ ഉച്ചകഴിഞ്ഞ് സോൾസ്ബ്രിയിലെ ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ സ്ക്രീപലി(66)നെയും യുലിയ(33)യെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ചികിൽസയിൽ തുടരുന്ന ഇവർ അപകടനില തരണം ചെയ്തിട്ടില്ല.