മോസ്കോ∙ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളെ വഹിച്ചു പുറപ്പെട്ട സോയൂസ് പേടകം അപകടത്തിലായി. ഗുരുത്വബലം കുറവായ മേഖലയിലായിരുന്നു അപകടമെങ്കിലും യാത്രികർ രക്ഷപ്പെട്ടതായി നാസ അറിയിച്ചു.
അനിശ്ചിതത്വം
20 മിനിറ്റുകളെടുത്തു പേടകത്തിന്റെ യാത്ര. ഉദ്വേഗത്തോടെ ശാസ്ത്രജ്ഞർ.
വീഴ്ച
കസഖ്സ്ഥാനിലെ സെസ്കസ്ഗാനു സമീപം പേടകം വീഴുന്നു. രക്ഷാസംഘം യാത്രികരെ കണ്ടെത്തുന്നു. ഇരുവരും സുരക്ഷിതർ.
സോയൂസ്
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള പ്രധാന വാഹനം.ഉടമസ്ഥത റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്. ഇന്നലെ യാത്രക്കാരെ രക്ഷിച്ചത് സോയൂസിന്റെ സുരക്ഷാസംവിധാനങ്ങളാണെന്നാണ് അനുമാനം. കഴിഞ്ഞ ജൂണിലെ വിക്ഷേപണത്തിൽ പേടകത്തിൽ ചോർച്ച കണ്ടെത്തി.നാസാ ശാസ്ത്രജ്ഞർ കുഴിച്ചതു മൂലമെന്ന് റഷ്യയുടെ കുറ്റപ്പെടുത്തൽ.