Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബൂളിൽ വീണ്ടും ചാവേർ ആക്രമണം: 29 പേർ കൊല്ലപ്പെട്ടു

Suicide bombing attack in Kabul കാബൂൾ സർവകലാശാലയുടെ മുൻപിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയിടത്തു കിടക്കുന്ന ചെരിപ്പ്.

കാബൂൾ∙ പേർഷ്യൻ പുതുവത്സര ദിനത്തിൽ കാബൂൾ സർവകലാശാലയുടെ മുൻപിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അധികവും കൗമാരക്കാരാണ്. തൊട്ടടുത്ത ഷിയ പള്ളിയിൽ നിന്നു മടങ്ങിയവർക്കിടയിലൂടെ കാൽനടയായെത്തിയാണു ചാവേർ പൊട്ടിത്തെറിച്ചത്.

2016 ഒക്ടോബറിൽ ഈ പള്ളിയിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ തലസ്ഥാനത്ത് ആഴ്ചകൾക്കുള്ളിൽ നടന്ന അഞ്ചാമത്തെ ചാവേർ ആക്രമണമാണിത്.

ജനുവരിയിൽ ഉണ്ടായ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കാബൂളിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്നു സർക്കാർ ഉറപ്പുനൽകിയിരുന്നു. കാബൂളിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഈ പ്രദേശം ഷിയ വിഭഗത്തിന്റെ ശക്തികേന്ദ്രമാണ്.