ഓട്ടവ ∙ മ്യാൻമറിലെ ജനകീയനേതാവ് ഓങ് സാൻ സൂ ചിക്കു ബഹുമാനസൂചകമായി നൽകിയ പൗരത്വം റദ്ദാക്കാൻ കാനഡ പാർലമെന്റ് ഐകകണ്ഠ്യേന തീരുമാനിച്ചു. കഴിഞ്ഞ വർഷം നടന്ന രോഹിൻഗ്യ കൂട്ടക്കൊലയിൽ അവർ മൗനം പാലിച്ചതിൽ പ്രതിഷേധിച്ചാണിത്. സമാധാന നൊബേൽ ജേതാവായ സൂ ചിക്കു 2007ലാണു കാനഡ പൗരത്വം നൽകി ആദരിച്ചത്.
സൈനിക നടപടിയെ തുടർന്നു മ്യാൻമർ വിട്ട 7 ലക്ഷത്തിലേറെ രോഹിൻഗ്യകൾ ഇപ്പോഴും അഭയാർഥി ക്യാംപുകളിൽ കഴിയുന്നു. രോഹിൻഗ്യകൾക്ക് എല്ലാ സഹായവും നൽകുമെന്നും കാനഡ അറിയിച്ചു.