സ്റ്റോക്കോം∙ മ്യാൻമർ ഭരണാധികാരി ഓങ് സാൻ സൂ ചിക്കു നൽകിയ സമാധാന നൊബേൽ പുരസ്കാരം പിൻവലിക്കില്ലെന്നു നൊബേൽ ഫൗണ്ടേഷൻ. മ്യാൻമർ സൈന്യം വംശീയ ഉൻമൂലന ലക്ഷ്യത്തോടെ രോഹിൻഗ്യ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോൾ സൂ ചി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ അന്വേഷണം സംഘം റിപ്പോർട്ട് നൽകിയിരുന്നു.പല രാജ്യങ്ങളും സൂ ചിക്കു നൽകിയ ബഹുമതികൾ തിരിച്ചെടുത്തിരുന്നു. പിന്നാലെയാണു സൂ ചിക്ക് 1991ൽ നൽകിയ സമാധാന നൊബേൽ തിരിച്ചെടുക്കണമെന്ന ആവശ്യമുയർന്നത്.
Advertisement