ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ഭൂകമ്പത്തിലും സൂനാമിയിലും ഏറ്റവും കൂടുതൽ നാശമുണ്ടായ പാലുവിൽ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. 28ന് ഉണ്ടായ ഇരട്ടദുരന്തത്തിൽ പാലുവിലെ 2 ജനവാസ മേഖലകൾ പൂർണമായും മണ്ണിനടിയിലായിരുന്നു. ഇതുവരെ 1763 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരന്തമേഖലയിൽ നടത്തുന്ന തിരച്ചിൽ 11ന് അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വീടുകൾ താണുപോയ സ്ഥലങ്ങളിൽ ഇനി ജനവാസം അനുവദിക്കില്ല. ഇവ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാർ തീരുമാനം.
ഭൂകമ്പം നാശംവിതച്ച ഇന്തൊനീഷ്യയിലെ സുലവേസിയിൽ സൈനിക ഹെലികോപ്റ്ററിൽ എത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ വിതരണത്തിനായി കൊണ്ടുപോകുന്നവർ. ചിത്രം ∙ എഎഫ്പി
Advertisement