ലണ്ടൻ∙ ഗർഭത്തിൽ വച്ചു തന്നെ കുഞ്ഞുങ്ങളുടെ നട്ടെല്ലിലെ തകരാർ പരിഹരിക്കുന്ന ശസ്ത്രക്രിയ ബ്രിട്ടനിൽ ആദ്യമായി നടത്തി. നട്ടെല്ലിലെ കശേരുക്കൾ വേണ്ടപോലെ വളരാത്തതു മൂലമുള്ള സ്പൈനാ ബൈഫീഡ (Spina bifida) സാധാരണ ജനനശേഷമണു ചികിൽസിക്കുന്നത്. എന്നാൽ, ഗർഭസ്ഥശിശുവിൽ ശസ്ത്രക്രിയ നടത്തിയാൽ ചികിൽസ കൂടുതൽ ഫലപ്രദമാവും. 5 വർഷം മുൻപ് ബൽജിയത്തിലാണ് ആദ്യമായി ഈ ശസ്ത്രക്രിയ വിജയിച്ചത്. ലണ്ടനിലെ യൂണിവേഴ്സിററി കോളജ് ആശുപത്രിയിൽ പ്രഫ. അന്ന ഡേവിഡിന്റെ നേതൃത്വത്തിൽ 30 ഡോക്ടർമാരാണു ശസ്ത്രക്രിയ നടത്തിയത്.