മുഹമ്മദ് നഷീദിന്റെ തടവുശിക്ഷയ്ക്ക് സ്റ്റേ

മുഹമ്മദ് നഷീദ്

മാലെ ∙ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിനു വിധിച്ച 13 വർഷത്തെ തടവുശിക്ഷ മാലദ്വീപ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി പുനഃപരിശോധിക്കുന്നതുവരെയാണ് സ്റ്റേ. പ്രോസിക്യൂട്ടർ ജനറലിന്റെ അഭ്യർഥനപ്രകാരമാണ് കോടതിയുടെ ഉത്തരവ്. 2 വർഷമായി ബ്രിട്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്ന നഷീദ് നാളെ രാജ്യത്തേയ്ക്കു തിരിച്ചുവരാനിരിക്കെ, അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനാണ് പുതിയ സർക്കാരിന്റെ നീക്കം. നഷീദിന്റെ പാർട്ടിക്കാരനായ ഇബ്രാഹിം മുഹമ്മദ് സോലിഹ് ആണ് കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചത്.