കുവൈത്ത് സിറ്റി ∙ തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്ന ഇന്ത്യ– കുവൈത്ത് ഗാർഹികത്തൊഴിൽ കരാർ സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. കുവൈത്ത് സന്ദർശിക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹുമാണു ഒപ്പുവച്ചത്.