വാഷിങ്ടൻ ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും താനും അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ വീണ്ടും കൂടിക്കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 3 വേദികൾ പരിഗണനയിലുണ്ട്. ‘ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. ഒരു സമയത്ത് കിമ്മിനെ ഞാൻ യുഎസിലേക്കു ക്ഷണിക്കും’– അർജന്റീനയിൽ ജി 20 ഉച്ചകോടി കഴിഞ്ഞു മടങ്ങുകയായിരുന്ന ട്രംപ്, വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപും കിമ്മും തമ്മിലുള്ള ആദ്യ ഉച്ചകോടി ജൂണിൽ സിംഗപ്പൂരിലായിരുന്നു.
Advertisement