വാഷിങ്ടൻ ∙ അമേരിക്കൻ സേനയുടെ ഭാഗമായി ‘ബഹിരാകാശ കമാൻഡ്’ രൂപീകരിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ബഹിരാകാശത്തെ ആയുധവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് യുഎസ് വിട്ടുനിൽക്കണമെന്നു ചൈന മുന്നറിയിപ്പു നൽകി. ‘സ്പേസ് ഫോഴ്സ്’ എന്ന പേരിൽ പുതിയ സേനാ വിഭാഗം രൂപീകരിക്കാനാണ് പുതിയ സംവിധാനം.
പ്രസിഡന്റിന്റെ ഓഫിസ് നിയന്ത്രിക്കുന്ന ഘടനയിലാണ് ബഹിരാകാശ കമാൻഡ് പ്രവർത്തിക്കേണ്ടതെന്ന് പ്രസിഡന്റ് ട്രംപ് പ്രതിരോധ സെക്രട്ടറിക്ക് നിർദേശം നൽകി. ബഹിരാകാശത്തെ പോരാട്ട സാധ്യതകളെ സംയോജിപ്പിക്കുകയാണ് പുതിയ സേനാ കമാൻഡിന്റെ ലക്ഷ്യമെന്ന് വൈസ് ്രപസിഡന്റ് മൈക് പെൻസ് വിശദീകരിച്ചു. ‘സ്പെയ്സ് കോം’ എന്നറിയപ്പെടുന്ന പുതിയ പ്രതിരോധ സംവിധാനം അമേരിക്കയുടെ 11ാം സേനാ കമാൻഡ് ആയി പ്രവർത്തിക്കും.