റഷ്യയ്ക്ക് പുതിയ പ്രഥമവനിത?; അലീന കബേവയെ പുടിൻ വിവാഹം ചെയ്യുമെന്ന് അഭ്യൂഹം

വ്ലാഡിമിർ പുടിൻ, അലീന കബേവ

മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും വിവാഹിതനാകുന്നെന്നു സൂചന. മോസ്കോയിൽ, വാർഷിക വാർത്താ സമ്മേളനത്തിൽ പുടിൻ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. 1983ൽ ല്യൂഡ്മില്ല പുടിനയെ വിവാഹം കഴിച്ച പുടിൻ 2013ൽ വിവാഹമോചനം നേടി. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുൻ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. 

പുടിന്റെ ആദ്യ ദാമ്പത്യം

എയർ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പുടിൻ വിവാഹം കഴിച്ചത്. 30 വർഷ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. വിവാഹശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്നു പുടിൻ ആഗ്രഹിച്ചിരുന്നില്ല; പ്രഥമവനിതയെന്ന സ്ഥാനം ല്യൂഡ്മിലയും. ഇതോടൊപ്പം പുടിന്റെ ജോലിയോടുള്ള അമിത താൽ‌പര്യവും വേർപിരിയലിനു കാരണമായി.

ല്യൂഡ്മില

അലീന കബേവ (35)

ഉസ്ബെക്കിസ്ഥാനിലാണു ജനിച്ചത്. ഒളിംപിക്സിൽ സ്വർണം നേടി. 10 വർഷമായി പുടിനുമായി പ്രണയത്തിലാണെന്നു കരുതപ്പെടുന്നു.