ഗാസയിൽ കൂടുതൽ പ്രദേശങ്ങൾ വളഞ്ഞ് ഇസ്രയേൽ ടാങ്കുകൾ; ആക്രമണം ശക്തം
ജറുസലം ∙ തെക്കൻ ഗാസയിൽ റഫയുടെ ഉൾമേഖലകളും വടക്കൻ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. ഇവിടങ്ങളിൽ ഷെല്ലാക്രമണങ്ങളിൽ ഒട്ടേറെ വീടുകൾ തകർന്നു. റഫയിലെ ഷബൂര പട്ടണത്തിൽ കുട്ടികളടക്കം ഒരു വീട്ടിലെ 6 പേർ കൊല്ലപ്പെട്ടു.

സെൻട്രൽ റഫയിലെ അൽ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കിൽ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവർത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.
ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിലപാട് ആവർത്തിച്ചു. ഡസൻ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനിൽപു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.
കഴിഞ്ഞ മാസമാദ്യം യുദ്ധം അവസാനിപ്പിക്കാനായി യുഎസ് നേതൃത്വത്തിൽ ആരംഭിച്ച മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ട നിലയിലാണ്. താൽക്കാലിക വെടിനിർത്തലാവാമെങ്കിലും 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണു ഇസ്രയേൽ നിലപാട്.
∙ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 37,877 പലസ്തീൻകാർ കൊല്ലപ്പെട്ടു. 86,969 പേർക്കു പരുക്കേറ്റു.