ഗാസ സിറ്റിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറ്റം തുടങ്ങി
ജറുസലം ∙ ഒരാഴ്ചയിലേറെ നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്കുശേഷം ഗാസ സിറ്റിയിലെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. നഗരത്തിലെ തലാൽ ഹവ മേഖലയിൽനിന്ന് 60 മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. അതേസമയം, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുകയാണ്.

ജറുസലം ∙ ഒരാഴ്ചയിലേറെ നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്കുശേഷം ഗാസ സിറ്റിയിലെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. നഗരത്തിലെ തലാൽ ഹവ മേഖലയിൽനിന്ന് 60 മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. അതേസമയം, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുകയാണ്. കഴിഞ്ഞ വർഷാവസാനം ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസ സിറ്റിയിൽ വീണ്ടും ഹമാസ് സംഘം ചേർന്നതാണ് കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിനു കാരണം. സൈന്യം പിൻവാങ്ങിയ നഗര മേഖലകളിലേക്കു ജനങ്ങൾ മടങ്ങിയെത്താൻ തുടങ്ങിയെന്നാണു റിപ്പോർട്ട്. ഖാൻ യൂനിസിൽ, യുകെ ആസ്ഥാനമായ സന്നദ്ധ സംഘടന അൽ ഖയറിന്റെ 4 പ്രവർത്തകർ ഇസ്രയേൽ വെടിവയ്പിൽ കൊല്ലപ്പെട്ടു.
അതിനിടെ, ദോഹയിലും കയ്റോയിലുമായി പുരോഗമിക്കുന്ന സമാധാന ചർച്ചയിൽ ഗാസ– ഇസ്രയേൽ അതിർത്തിയിൽ ഇലക്ട്രോണിക് നിരീക്ഷണസംവിധാനം സ്ഥാപിക്കുന്നതിനു നിർദേശമുയർന്നതായി റിപ്പോർട്ടുണ്ട്. സൈന്യം ഗാസ വിട്ടാലും ഈജിപ്ത് അതിർത്തിയുടെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിനൊപ്പം മധ്യസ്ഥരായ ഈജിപ്തും ഇത് അംഗീകരിക്കുന്നില്ല. പകരമാണ് ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം എന്ന ആശയമുയർന്നത്. ബന്ദികളുടെ മോചനവും ഇസ്രയേൽ സൈനികപിന്മാറ്റവും സാധ്യമാക്കുന്ന 3 ഘട്ട വെടിനിർത്തൽ പദ്ധതിയുടെ ചർച്ചകളിൽ ഇസ്രയേൽ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,345 പലസ്തീൻകാർ കൊല്ലപ്പെട്ടു. 88,295 പേർക്കു പരുക്കേറ്റു.