മൈക്കൽ ബാർനിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ് ∙ 50 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയറെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. ജൂലൈ 16നു സ്ഥാനമൊഴിഞ്ഞ ഗബ്രിയേൽ അത്താലിന്റെ പിൻഗാമിയായി ചുമതലയേൽക്കുന്ന ബാർനിയർ (73) യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടർന്ന് ചർച്ചകളിൽ മുഖ്യ മധ്യസ്ഥനായിരുന്നു.

ജൂലൈ ആദ്യ ആഴ്ച ഫലമറിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണു (എൻഎഫ്പി) 182 സീറ്റുമായി മുന്നിലെത്തിയത്. മക്രോയുടെ സഖ്യം 166 സീറ്റും മരീൻ ലെ പെന്നിന്റെ നാഷനൽ റാലി 143 സീറ്റും നേടി.
ലെ പെന്നിന്റെ വലതുപക്ഷ സഖ്യത്തിലെ ദ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ബാർനിയർ. 39 സീറ്റിന്റെ കരുത്തുമാത്രമുള്ള ഇദ്ദേഹത്തിനു പാർലമെന്റിൽ ഭൂരിപക്ഷം നേടണമെങ്കിൽ നാഷനൽ റാലിയുടെ പിന്തുണ വേണം. ഇതാണ് മക്രോ ലക്ഷ്യമിടുന്നത്.