ജറുസലം ∙ ഗാസയിലെ വെടിനിർത്തൽ കരാറിന് യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം തയാറായേക്കും.

ജറുസലം ∙ ഗാസയിലെ വെടിനിർത്തൽ കരാറിന് യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം തയാറായേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഗാസയിലെ വെടിനിർത്തൽ കരാറിന് യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം തയാറായേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഗാസയിലെ വെടിനിർത്തൽ കരാറിന് യുഎസ് തയാറാക്കുന്ന പുതിയ പദ്ധതി ഏതാനും ദിവസത്തിനകം തയാറായേക്കും. ഖത്തറും ഈജിപ്തും യുഎസും ചേർന്നു നേരത്തേ നടത്തിയ മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു പുതിയ വ്യവസ്ഥകളോടെ കരാർ ഒരുങ്ങുന്നത്. നിലവിൽ 2 കാര്യങ്ങളിലെ തർക്കമാണു കീറാമുട്ടി. തെക്കൻ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിലും ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേൽ ജയിലിൽനിന്നു വിട്ടയയ്ക്കേണ്ട പലസ്തീൻ തടവുകാരുടെ എണ്ണം സംബന്ധിച്ചുമാണു തർക്കം. ഈ തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഹമാസിനൊപ്പം സൗദി അറേബ്യ അടക്കം 5 അറബ് രാജ്യങ്ങൾ യുദ്ധാനന്തരവും ഫിലഡെൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരാനുള്ള നീക്കത്തെ എതിർക്കുന്നു.

അതേസമയം, ഇസ്രയേൽ സൈന്യം ഗാസയിലെങ്ങും തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഫറാ അഭയാർഥി ക്യാംപിൽ പലസ്തീൻ ബാലനെ വെടിവച്ചുകൊന്നു. ഒന്നിലധികം വെടിയുണ്ടകളേറ്റു വീണ പതിനാറുകാരനെ ആംബുലൻസിൽ കയറ്റുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞതായും റിപ്പോർട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ കിഴക്കൻ ജെനിനിൽ 4000 പലസ്തീൻകാരെ തോക്കു ചൂണ്ടി സൈന്യം വീടുകളിൽനിന്ന് ഒഴിപ്പിച്ചു.

ADVERTISEMENT

ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,878 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,454 പേർക്കു പരുക്കേറ്റു.

English Summary:

US with new plan for Gaza Ceasefir

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT