ലബനൻ പട്ടണങ്ങൾ പിടിക്കാൻ ഇസ്രയേൽ ആക്രമണം രൂക്ഷം: 19 മരണം
ജറുസലം ∙ ഗാസ, ലബനൻ വെടിനിർത്തലിന് യുഎസ് മുൻകയ്യെടുത്തുള്ള ചർച്ചകൾ പുരോഗമിക്കവേ, തെക്കൻ ലബനനിലെ ബാൽബെക് മേഖലയിലെ 2 പട്ടണങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 8 സ്ത്രീകളടക്കം 19 പേർ കൊല്ലപ്പെട്ടു.

ലബനൻ അതിർത്തിപ്പട്ടണങ്ങൾ ഇസ്രയേൽ പിടിക്കുന്നതു തടയാൻ ശക്തമായ ചെറുത്തുനിൽപ്പു തുടരുന്ന ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ മേത്തൂല പട്ടണത്തിൽ 4 വിദേശതൊഴിലാളികൾ അടക്കം 5 പേർ കൊല്ലപ്പെട്ടു. 4 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ട വിദേശികൾ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. സിറിയയിലെ ഹോംസ് പ്രവിശ്യയിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ ജനങ്ങൾക്കു പരുക്കേറ്റു. ഇവിടത്തെ ഹിസ്ബുല്ലയുടെ ആയുധപ്പുര തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിൽ നൂർ ഷംസ് അഭയാർഥിക്യാംപിൽ ഇസ്രയേൽ സൈന്യം 3 പേരെ കൊലപ്പെടുത്തി.
വടക്കൻ ഇസ്രയേലിലെ അതിർത്തിപ്രദേശമായ മേത്തൂലയിൽനിന്നുള്ള ജനങ്ങളെ ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഒഴിപ്പിച്ചിരുന്നു. ലബനനിൽനിന്നുള്ള റോക്കറ്റാക്രമണം സ്ഥിരമായ ഇവിടെ കൃഷിയിടങ്ങളിൽ ജോലിയെടുക്കുന്ന വിദേശികളും സുരക്ഷാസേനയും മാത്രമാണുള്ളത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ ഇസ്രയേൽ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു.
സ്വീകാര്യമായ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവയ്ക്കുംവരെ യുദ്ധം തുടരുമെന്ന് ഹിസ്ബുല്ല മേധാവി നഇം ഖാസിം പറഞ്ഞു. വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്നു ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. ഇന്നലെ യുഎസ് സംഘം ചർച്ചകൾക്കായി ഇസ്രയേലിൽ എത്തിയിട്ടുണ്ട്. വടക്കൻ ഗാസയിൽ ഡോക്ടർമാരിലൊരാളെ ഇസ്രയേൽ സൈന്യം തടവിലാക്കിയ സംഭവത്തിൽ വൈദ്യരംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞമാസം 4നു ശേഷം തെക്കൻ ലബനനിൽ പ്രതിദിനം ഒരു കുട്ടി വീതം ഇസ്രയേൽ ആക്രമണങ്ങൾ കൊല്ലപ്പെടുന്നതായി യുനിസെഫ് വെളിപ്പെടുത്തി. പ്രതിദിനം 10 കുട്ടികൾക്കെങ്കിലും പരുക്കേൽക്കുന്നുണ്ട്. ലബനനിൽനിന്ന് 12 ലക്ഷം പേരാണു സംഘർഷം മൂലം പലായനം ചെയ്തത്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,163 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,510 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 2822 പേരും കൊല്ലപ്പെട്ടു.