നോമ്പു കഴിഞ്ഞ് ചെറിയ പെരുന്നാൾ എത്തിക്കഴിഞ്ഞു. പത്തിരിരുചിയില്ലാതെ എന്ത് ഇഫ്ത്താർ ആഘോഷം, പെരുന്നാൾ സൽക്കാരത്തിന് എണ്ണയിൽ വറുത്തെടുത്ത നെയ്പ്പത്തിരിയും കുരുമുളകിട്ട ബീഫും ചേർത്തൊരു ഗംഭീര സൽക്കാരമൊരുക്കിയാലോ?
Click here to read this recipe in English
കുത്തരി - 100 ഗ്രാം
അരിപ്പൊടി - 100 ഗ്രാം
ബീഫ് - 500 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്
കുരുമുളക് ഇടിച്ചത് - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി അല്ലി - 10 എണ്ണം
പച്ചമുളക് - 9 എണ്ണം
ഇഞ്ചി - 2 ടേബിൾസ്പൂൺ
മല്ലിയില - ആവശ്യത്തിന്
ചെറിയ ഉള്ളി - 3 എണ്ണം
സവാള - 3 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ജീരകം - 1 ടേബിൾസ്പൂൺ
വാഴയില - ഒരെണ്ണം
ഉപ്പ് - 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
നാരങ്ങ - ഒരെണ്ണം
എണ്ണ - ആവശ്യത്തിന്
ബീഫ് കുരുമുളകിട്ടത് തയാറാക്കാൻ
വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില, കുരുമുളക്, നാരങ്ങാ നീര്, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ഇത് ബീഫിൽ ചേർത്ത് വേവിച്ചെടുക്കുക.
നെയ്പ്പത്തിരിയ്ക്ക്
കുതിർത്തിയ കുത്തരി മിക്‌സിയിൽ അരച്ചെടുക്കുക. ചിരകിയ തേങ്ങ, ചെറിയഉള്ളി, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഒന്നു കൂടി അരക്കണം. ഇതിലേക്ക് അരിപ്പൊടി ചേർത്തിളക്കുക. വാഴയിലയിൽ പത്തിരിയുടെ രൂപത്തിൽ പരത്തിയെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് വേവിച്ച് വച്ച ബീഫും കറിവേപ്പിലയും ചേർത്ത് യോജിപ്പിച്ചെടുക്കാം.