പത്തിരി രുചി പലവിധമുണ്ട്. രുചികരമായൊരു ചട്ടിപത്തിരിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.
വലിയ പെരുന്നാളിനു ചട്ടിപത്തിരിയുടെ രുചിക്കൂട്ട്
എഗ് സ്റ്റഫിങ്
നെയ്യ് – 1 ടേബിൾ സ്പൂൺ
സവോള –2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
കുരുമുളകു പൊടി – 1 ടേബിൾ സ്പൂൺ
മുട്ട – 4
മിന്റ് ലീവ്സ് – 1 ടീസ്പൂൺ
മല്ലിയില – 1 ടീസ്പൂൺ
ചിക്കൻ സ്റ്റഫിങ്
നെയ്യ് – 1 ടേബിൾ സ്പൂൺ
സവോള – 2
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ചിക്കൻ വേവിച്ചത് – 1 കപ്പ്
മിന്റ് ലീവ്സ് – 1 ടീസ്പൂൺ
മല്ലിയില – 1 ടീസ്പൂൺ
മൈദ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ
നെയ്യ് – 2 ടേബിൾസ്പൂൺ
പാചക രീതി
എഗ്ഗ് സ്റ്റഫിങ് :
ചൂടാക്കിയ പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്, 2 സവാളയും 2 പച്ചമുളകും ചെറുതായരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, 4 മുട്ട എന്നിവ ചേര്‍ത്ത് നന്നായിളക്കിയതിനു ശേഷം അതിലേക്കു ഒരു ടീസ്പൂണ്‍ പുതിനയില, ഒരു ടീസ്പൂണ്‍ മല്ലിയില എന്നിവകൂടി ചേര്‍ത്തിളക്കി മാറ്റി വയ്ക്കുക.
ചിക്കന്‍ സ്റ്റഫിങ് :
ഒരു പാത്രത്തില്‍ 2 സവാള അറിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 അരിഞ്ഞ പച്ചമുളക് , ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.അതിലേക്കു ചെറുകഷ്ണങ്ങളാക്കിയ ഒരു കപ്പു വേവിച്ച ചിക്കന്‍, ഒരു ടീസ്പൂണ്‍ പുതിനയില, ഒരു ടീസ്പൂണ്‍ മല്ലിയില, എന്നിവ ചേര്‍ത്ത് ഇളക്കി വേവിച്ച് മാറ്റിവയ്ക്കുക.
ഒരു പാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് ഉപ്പും എണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചതിനു ശേഷം പത്തിരി രൂപത്തില്‍ പരത്തി ചട്ടിയില്‍ ചുട്ടെടുക്കുക. പാനില്‍ നെയ് ഒഴിച്ച് മുന്‍പ് ഉണ്ടാക്കിവച്ചിരിക്കുന്ന പത്തിരി പാലിലും ശേഷം അടിച്ചു വെച്ചിരിക്കുന്ന മുട്ടയിലും കുതിര്‍ത്തെടുത്തു പാനില്‍ വെയ്ക്കുക. അതിനുമുകളില്‍ തയാറാക്കി വച്ചിരുന്ന ചിക്കന്‍ സ്റ്റഫിങ് നിരത്തുക. വീണ്ടും മുന്‍പ് ചെയ്തതുപോലെ മറ്റൊരു പത്തിരി പാലിലും മുട്ടയിലും കുതിര്‍ത്തെടുത്ത് ഇതിനു മുകളില്‍ വച്ചതിനു ശേഷം എഗ്ഗ് സ്റ്റഫിങ് മുകളില്‍ നിരത്തുക. ഇത്തരത്തില്‍ അടുക്കുകള്‍ ഉണ്ടാക്കി മിച്ചം വന്ന മുട്ട മുകളില്‍ ഒഴിച്ചതിനു ശേഷം ചെറിയ ചൂടില്‍ അടച്ചുവച്ച് 20 മിനിറ്റ് വേവിക്കുക. ശേഷം മുറിച്ചെടുത്ത് ചൂടോടെ കഴിയ്ക്കാം.