സവാള ഗിരി ഗിരി ചിക്കന്‍ ഡോപിയാസ

പേർഷ്യൻ സ്പെഷൽ ചിക്കൻ സ്പെഷൽ പരിചയപ്പെട്ടാലോ? സവാള ഗിരി ഗിരി ചിക്കന്‍ ഡോപിയാസ എന്നു പറയുന്നതാകും കൂടുതൽ നല്ലത് , പേർഷ്യൻ പേരാണ് ഡോപിയാസ,രണ്ട് സവോളയെന്നാണ് ഈ വാക്കിന്റെ അർത്ഥം. സൗത്ത് ഏഷ്യൻ സ്പെഷലാണ് ചിക്കന്‍ ഡോപിയാസ. രണ്ട് ഘട്ടങ്ങളായാണ് ഈ കൂട്ടിലേക്ക് സവോള ചേർക്കുന്നത്. ചിക്കൻ ഡോപിയാസ എങ്ങനെ തയാറക്കാമെന്ന് നോക്കാം.

ചിക്കൻ – അരകിലോ
സവോള –4
തക്കാളി – 2
തൈര് – 1 കപ്പ്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
ജീരകം പൊടിച്ചത് – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
പച്ചമുളക് – 2
ഗരം മസാല – അര ടീസ്പൂൺ
ഉണക്കമുളക് – 4
ചുവന്ന മുളക് അരിഞ്ഞത് – 2
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പാചകരീതി

പാനില്‍ എണ്ണയൊഴിച്ച ശേഷം സവോള ഇട്ട് വഴറ്റാം. അല്‍പം ഉപ്പും ചേര്‍ത്ത് ബ്രൗണ്‍ നിറം ആകുന്നത് വരെ വഴറ്റുക. അതിലേക്ക് ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റ്, അരിഞ്ഞ തക്കാളി എന്നിവ കൂടി ചേര്‍ത്ത് വഴറ്റിയ ശേഷം ചിക്കന്‍ കഷണങ്ങള്‍ ഇട്ട് അടച്ച്  വേവിക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്ക് തൈര്, മുളക്‌പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, പച്ചമുളക്, ഗരംമസാല എന്നിവ ചേര്‍ത്തിളക്കി അടച്ച് വച്ച് വേവിക്കുക. മറ്റൊരുപാനില്‍ എണ്ണയൊഴിച്ച് കഷണങ്ങളാക്കിയ സവാള, വറ്റല്‍മുളക്, ചുവന്നമുളക് എന്നിവയിട്ട് വഴറ്റി ചിക്കന്‍ കറിയിലേക്ക് യോജിപ്പിച്ച ശേഷം വിളമ്പാം.