ഈ ഫിഷ് കേക്ക് പൊരിച്ചെടുക്കാം!

രുചികരമായൊരു ഫിഷ്കേക്ക് ! ഈ കേക്കിലെ താരം നല്ല ദശയുള്ള മീനാണ്. ചെറിയ വട്ടത്തിൽ എണ്ണയിൽ പൊരിച്ചെടുക്കുന്ന രുചികരമായ ഈ കേക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

മീൻ കഷണങ്ങൾ – 3
ഉരുളക്കിഴങ്ങ് – 1
ചുവന്നമുളക് – 1
സ്പ്രിങ് ഒനിയൻ – 1 കപ്പ് ചെറുതായി അരിഞ്ഞത്
മല്ലിയില – 1 കപ്പ് ചെറുതായി അരിഞ്ഞത്
ബ്രഡ് പൊടിച്ചത് – 1 കപ്പ്
മുട്ട – 1
വൂസ്‌കര്‍ഷെയര്‍ സോസ് – 1 ടീസ്പൂൺ
വെളുത്തുള്ളി – ആവശ്യത്തിന്
ഇഞ്ചി – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേക്ക് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയിട്ട ശേഷം മീന്‍ കഷണങ്ങള്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ നന്നായി ഉടച്ചെടുക്കുക. വേവിച്ച ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ചുവന്നമുളക്, ഉള്ളിത്തണ്ട്, മല്ലിയില, ബ്രഡ്ക്രംസ്, മുട്ട, കുരുമുളകുപൊടി, ഉപ്പ്, വൂസ്‌കര്‍ഷെയര്‍ സോസ് എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ഇത് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക.