ചിക്കൻ കറികളിലെ രാജകീയ രുചിക്കൂട്ടാണ് ചിക്കൻ അലാ കിംഗ്. ചിക്കനുണ്ട് കൂണുണ്ട് പച്ചക്കറികളുണ്ട്... പോഷക സമ്പുഷ്ടമാകാൻ ഇനിയെന്തു വേണം! രാജാ സ്റ്റൈൽ ചിക്കൻ കറിക്കൂട്ട് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചിക്കന്‍ ബ്രസ്റ്റ് – 2
കൂൺ ചെറുതായി അരിഞ്ഞത് – 200 ഗ്രാം
കാരറ്റ് ചെറുതായി അരിഞ്ഞത് – 200ഗ്രാം
ഗ്രീൻപീസ് – 200 ഗ്രാം
റെഡ് പെപ്പർ – 1
ഗ്രീൻ പെപ്പർ – 1
വൈറ്റ് ഒനിയൻ – 1
ധാന്യപ്പൊടി – 2 ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് – 500 മില്ലി ലിറ്റർ
ഫ്രെഷ് ക്രീം – 1 കപ്പ്
ബട്ടർ – 25 ഗ്രാം
പാൽ – 1 കപ്പ്
വെളുത്തുള്ളി – ആവശ്യത്തിന്
തൈം ലീവ്സ് – ആവശ്യത്തിന്
വൈറ്റ് വൈൻ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പാചകരീതി
ചിക്കന്‍ ബ്രസ്റ്റ് ചെറിയ കഷണങ്ങളായി മുറിക്കുക. പാനില്‍ എണ്ണയൊഴിച്ച് അരിഞ്ഞ വെളുത്തുള്ളിയും ചിക്കന്‍ കഷണങ്ങളും ചേര്‍ത്ത് വേവിക്കുക. ചിക്കന്റെ നിറം മാറിയശേഷം കുരുമുളക്‌പൊടി, ഉപ്പ്, തൈം ഇല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വൈറ്റ് വൈന്‍ ഒഴിച്ച് വേവിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതേ പാത്രത്തില്‍ ബട്ടര്‍ ഇട്ടശേഷം ചെറുതായരിഞ്ഞ കൂണ്‍, കഷ്ണങ്ങളാക്കിയ സവാള, മൈദ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചിക്കന്‍ സ്റ്റോക്കൊഴിച്ച് കുറുകിയശേഷം കുറച്ചുകൂടി ചിക്കന്‍ സ്റ്റോക്കൊഴിച്ച് നേര്‍പ്പിക്കുക. ചെറുതായരിഞ്ഞ കാരറ്റ്, ഗ്രീന്‍ പീസ്, അരിഞ്ഞ ചുവപ്പ്, പച്ച കാപ്‌സിക്കം എന്നിവ ചേര്‍ത്ത് തിളപ്പിച്ച ശേഷം നേരത്തേ വേവിച്ച് വച്ച ചിക്കനും ചേര്‍ത്ത് തിളപ്പിക്കുക. പാല്‍, ഫ്രഷ്‌ക്രീം, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത ശേഷം വിളമ്പാം.