കശ്മീരി രുചിക്കൂട്ടാണ് മട്ടൺ റോഗൻ ജോഷ് . നമ്മുടെ കടകളിൽ ആട്ടിറച്ചി കറിവച്ച് മട്ടൻ റോഗൻ ജോഷ് എന്നു പേരിട്ട് കിട്ടുന്നതല്ല. ശരിക്കുള്ള റോഗൻ ജോഷ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.നാൻ, ചപ്പാത്തി, റൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ കോംപിനേഷനാണ്.
മട്ടൻ – 500 ഗ്രാം
ഉണക്ക ഏലയ്ക്ക – 6
കാശ്മീരി ചില്ലി പൗഡർ – 3 ടേബിൾ സ്പൂൺ
കായപ്പൊടി – അര ടീസ്പൂൺ
ഇഞ്ചിപ്പൊടി – ഒരു ടീസ്പൂൺ
പെരുംജീരകപ്പൊടി– ഒരു ടേബിൾ സ്പൂൺ
പച്ച ഏലക്ക– 5
ജാതിപത്രി – 2,
ഗ്രാമ്പു – 5
കറുവപ്പട്ട – 2
ജീരകം – ഒരു ടേബിള്‍സ്പൂണ്‍
നെയ് – 3 ടീസ്പൂൺ
കുങ്കുമപ്പൂവ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ നെയ് ഒഴിച്ച് ഉണക്ക ഏലക്ക ചേര്‍ത്ത് ചൂടാക്കിയതിനുശേഷം അതില്‍ 500 ഗ്രാം ആട്ടിറച്ചി ബ്രൗണ്‍ നിറമാകുന്നതുവരെ അടച്ചു വച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍
സ്പൂണ്‍ കാശ്മീരി ചില്ലി പൗഡര്‍, അര ടീസ്പൂണ്‍ കായപ്പൊടി, ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ പെരുംജീരകപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്തുകുഴച്ച് പാതി വേവായ
ആട്ടിറച്ചിയിലേക്ക് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
മിക്‌സിയില്‍ 5 പച്ച ഏലക്ക, 2 ജാതിപത്രി, 5 ഗ്രാമ്പു, 2 കഷ്ണം കറുവപ്പട്ട, ഒരു ടേബിള്‍സ്പൂണ്‍ ജീരകം, എന്നിവ പൊടിച്ചെടുത്ത് വെന്തുകൊണ്ടിരിക്കുന്ന ആട്ടിറച്ചിയില്‍ ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ ഉപ്പും
കുറച്ചു കുങ്കുമപ്പൂവും ഇതില്‍ ചേര്‍ത്തിളക്കി 30 മിനിറ്റ് വേവിക്കുക. ചൂടോടെ കഴിക്കാം.