കറുമുറെക്കൊറിക്കാൻ വറുത്തെടുത്ത നാച്ചോസ് ഒപ്പം തക്കാളിപ്പഴവും മാങ്ങാപ്പഴവും മുളകിന്റെ എരിവും ചേർന്നൊരു സൽസയും. പപ്പടം പൊള്ളിച്ചെടുക്കുന്നത്ര എളുപ്പത്തിൽ നാച്ചോസ് തയാറാക്കാം. മെക്സിക്കയാണ് നാച്ചോസിന്റെ ജന്മദേശം. സൽസയ്ക്കു വേണ്ടി പച്ചക്കറികൾ മുറിച്ചെടുക്കുന്ന ജോലിമാത്രം...നാലുമണിപ്പലഹാരമായി ചൂടൊടെ കഴിയ്ക്കാവുന്നൊരു സൂപ്പർ പലഹാരമാണിത്.
നാച്ചോസ് തയാറാക്കാൻ
മൈദ – 2 കപ്പ്
പാപ്രിക പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
ബട്ടര്‍ – 25 ഗ്രാം
കോണ്‍പൗഡര് – അര കപ്പ്
സ്വീറ്റ് കോൺ – ഒരു കപ്പ് (അരച്ചെടുത്തത്)
സല്‍സ തയാറാക്കാൻ
സവോള – 1
തക്കാളി – 1
മാങ്ങാപ്പഴം – 1
ചുവന്നമുളക് – 2
പച്ചമുളക് – 2
മല്ലിയില
ജീരകപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
നാരങ്ങാ നീര് – അര മുറി
ടോബാസ്കോ സോസ് – 5 തുള്ളി
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഒരു പാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ പാപ്രിക പൗഡര്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, 25 ഗ്രാം ബട്ടര്‍ അര കപ്പ് കോണ്‍പൗഡര്‍, മിക്‌സിയില്‍ അരച്ചെടുത്ത ഒരു കപ്പ് സ്വീറ്റ്കോണ്‍ ഇവ ചേര്‍ത്ത് കുഴയ്ക്കുക. ഈ മാവ് പരത്തി ത്രികോണാകൃതിയില്‍ മുറിച്ച് എണ്ണയില്‍ വറുത്ത നാച്ചോസ് തയ്യാറാക്കാം.
സല്‍സ തയാറാക്കാനായി ഒരു പാത്രത്തില്‍ ചെറുതായരിഞ്ഞ ഒരു സവാള, ഒരു തക്കാളി, ഒരു മാങ്ങാപ്പഴം, 2 ചുവന്നമുളകും പച്ചമുളകും, മല്ലിയില, അര ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, അര മുറി നാരങ്ങാ നീര്, 5 തുള്ളി ടോബാസ്‌കോ സോസ്, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഇളക്കുക.