ഇറ്റാലിയൻ പെന്നെ! പാസ്ത ഇഷ്ടപ്പെടുന്നവർ തീർച്ചയായും രുചിക്കേണ്ട വീഭവമാണ് പെന്നെ മരിസ്‌കോസ്. കടൽ സഞ്ചാരികളുടെ ഇഷ്ടവിഭവമാണ്. പാസ്തയും കടൽ വിഭവങ്ങളും ചേർത്തുള്ള രുചികൂട്ടിന്റെ മാന്ത്രികത രുചിച്ചു തന്നെ അറിയണം.
പെന്നെ പാസ്ത – 200 ഗ്രാം
കൊഞ്ച് – 12
കണവ – 3
കക്കഇറച്ചി–100 ഗ്രാം
ഫ്രഷ് ക്രീം – 100 മില്ലിലിറ്റർ
മീൻ – 1
തക്കാളി – 2
ടുമാറ്റോ പ്യുരി
ഡ്രൈ ഒറിഗാനോ – 1 ടേബിൾസ്പൂൺ
വൈറ്റ് ഒനിയൻ – 1
പർമീസൻ ചീസ് – ആവശ്യത്തിന്
പാഴ്സലി – ആവശ്യത്തിന്
വെളുത്തുള്ളി – ആവശ്യത്തിന്
ഫിഷ് സ്റ്റോക് – ആവശ്യത്തിന്
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
ചേരുവകൾ
ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കി ശേഷം രണ്ട് ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി ഒരു കപ്പ് അരിഞ്ഞ വൈറ്റ് ഒനിയന്‍ എന്നിവ വഴറ്റി അതിലേക്ക് പന്ത്രണ്ട് ചെമ്മീന്‍, മൂന്ന് അരിഞ്ഞ കൂന്തല്‍, ഒരു കപ്പ് കക്കായിറച്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒറിഗാനോ, ഒരു കപ്പ് വേവിച്ച് തൊലികളഞ്ഞ തക്കാളി, മൂന്ന് ടേബിള്‍ സ്പൂണ്‍ ടോമാറ്റോ പ്യൂരി കൂടിച്ചേര്‍ത്ത് അതില്‍ ഫിഷ് സ്റ്റോക്ക് ആവശ്യത്തിന് ഒഴിച്ച് അതില്‍ ഒരു ടീസ്പൂണ്‍ ഉപ്പും ആവശ്യത്തിന് കുരുമുളക് പൊടിയും ചേര്‍ത്തിളക്കി വേവിക്കുക.
മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ രണ്ട് ടീസ്പൂണ്‍ ഉപ്പ്, ഒലീവ് ഓയിലും ചേര്‍ത്ത ശേഷം 200ഗ്രാം പെന്നെ പാസ്ത 8 മിനിറ്റ് നേരം വേവിക്കുക. വെന്ത ശേഷം അരിച്ചെടുത്ത മുന്‍പ് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ശേഷം ഒരു കപ്പ് ഫ്രഷ് ക്രീം ചേര്‍ക്കുക.
ഒരു പാനില്‍ ഒലീവ് ഒയിലും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ചൂടാക്കിയ ശേഷം മീന്‍ പൊരിച്ചെടുക്കുക. അല്‍പ്പം കുരുമുളക് പൊടിയും പാര്‍മിസാന്‍ ചീസും അരിഞ്ഞ പാഴ്സലിയും മുകളില്‍ വിതറി കഴിയ്ക്കാം.