ഞണ്ടിന്റെ തോട് പൊളിച്ച് അതിൽ നിന്നും മാസം അടർത്തിയെടുത്തു കഴിയ്ക്കുന്നതൊരു കലയാണ്. കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ക്രാബ് റോസ്റ്റിന്റെ രുചികരമായ കൂട്ടെങ്ങനെയെന്നു നോക്കിയാലോ?
ഞണ്ട് – 500 ഗ്രാം
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
ചെറുനാരങ്ങയുടെ നീര് – പകുതു നാരങ്ങയുടെത്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉലുവ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വറ്റല്‍മുളക് – 2
കറിവേപ്പില – 3 തണ്ട്
സവോള അരിഞ്ഞത് – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍ ചെറുതായരിഞ്ഞത്
ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍ നീളത്തിലരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
വറ്റല്‍മുളകിടിച്ചത് – 1 ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – ഒരുകപ്പ് ചെറുതായരിഞ്ഞത്
തേങ്ങാപ്പാൽ – 1 കപ്പ്
ക്രാബ് റോസ്റ്റ് തയാറാക്കുന്ന വിധം
വൃത്തിയാക്കിവച്ചിരിക്കുന്ന ഞണ്ട് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു പാതി മുറിച്ച ചെറുനാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ഇത് തിളച്ച എണ്ണയില്‍ 5 മിനിറ്റ് നന്നായി വറുത്തെടുക്കുക.
മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ഒരു ടേബിള്‍സ്പൂണ്‍ ഉലുവ, ഒരു ടീസ്പൂണ്‍ കടുക്, 2 വറ്റല്‍മുളക്, 3 തണ്ട് കറിവേപ്പില എന്നിവ വഴറ്റി അതിലേക്ക് അരിഞ്ഞ സവാള ഒരു കപ്പ്, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍സ്പൂണ്‍ ചെറുതായരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ നീളത്തിലറിഞ്ഞ ഇഞ്ചി എന്നിവ നന്നായി വഴറ്റുക. അതില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ മല്ലിപൊടി, ഒരു ടീസ്പൂണ്‍ വറ്റല്‍മുളകിടിച്ചത് , 3 ചെറുതായരിഞ്ഞ പച്ചമുളക്, ഒരുകപ്പ് ചെറുതായരിഞ്ഞ തക്കാളി എന്നിവ ചേര്‍ത്ത് നന്നായിളക്കി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു വറുത്ത വച്ചിരിക്കുന്ന ഞണ്ട് കഷ്ണങ്ങള്‍ ചേര്‍ത്ത് യോജിപ്പിച്ച് ഒരു കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് വേവിച്ചെടുത്താൽ ക്രാബ് റോസ്റ്റ് റെഡി.