ഇറ്റാലിയൻ രുചിയാണ് വീൽ പർമിജിയാന. അടിച്ചു പരത്തിയ ഇറച്ചിക്കുട്ടിലേക്ക് രുചി ചേരുവകളും ചീസിന്റെ രുചിക്കൂട്ടും ചേർത്തു കഴിഞ്ഞാൽ നാവിൽ കപ്പലോടും എന്ന കാര്യത്തിൽ സംശയമില്ല.
ചേരുവകൾ
ബ്രഡ്് ക്രംബ്്സ്്
ചോപ്ഡ് പാഴ്സ്ലി – ഒരു കപ്പ്്
പാർമേസാൻ ചീസ്് – ഒരു കപ്പ്
വീൽ സ്റ്റീക്ക് – 4
കുരുമുളകു പൊടി
ഉപ്പ്
മൈദ
ഒലിവ് ഓയിൽ
വെളുത്തുള്ളി – 2 ടേബിൾ സ്്പൂൺ
ചോപ്പ്ഡ് സെലറി – 1 ടേബിൾ സ്്പൂൺ
വൈറ്റ് ഒനിയൻ – 1
തൊലികളഞ്ഞ തക്കാളി വേവിച്ചത് – 2 കപ്പ്
ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾ സ്്പൂൺ
പഞ്ചസാര – 1 ടേബിൾ സ്്പൂൺ
ബേസിൽ ലീവ്്സ്് – 2 ടേബിൾ സ്്പൂൺ
പാർമേസാൻ ചീസ്
മൊസറെല്ല ചീസ്
പാചക രീതി
ഒരു പാത്രത്തിൽ ബ്രഡ് ക്രംബ്്സ്എടുത്ത് അതിലേക്ക് ഒരു കപ്പ് ചോപ്ഡ് പാഴ്സ്ലി, ഒരു കപ്പ് പാർമേസാൻ ചീസ് എന്നിവ ചേർത്തു കുഴച്ചു വെക്കുക. വീൽ സ്റ്റീക്ക് നാലെണ്ണം ഹാമർ ഉപയോഗിച്ച് ചതച്ചെടുത്തത് രണ്ടായി മുറിച്ചെടുത്തു കുരുമുളകു പൊടിയും ഉപ്പും ചേർത്തു മൈദ മാവ് പുരട്ടിയെടുക്കാം. ഇത് തയാറാക്കിയ മുട്ടയിൽ മുക്കി ബ്രഡ് ക്രംബ്സിൽ പൊതിഞ്ഞ് ചൂടായ പാനിൽ ഒലിവ്് ഓയിൽ ഒഴിച്ചു വറുത്തെടുക്കുക. മറ്റൊരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് രണ്ടു ടേബിൾ സ്്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്്പൂൺ ചോപ്പ്ഡ് സെലറി, ഒരു വൈറ്റ് ഒനിയൻ ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് വേവിച്ച് തൊലി കളഞ്ഞ രണ്ടു കപ്പ് തക്കാളി ചേർത്തു നന്നായി ഇളക്കുക. ഇതിലേക്കു രണ്ട് ടേബിൾ സ്്പൂൺ ടൊമാറ്റോ പെയ്സ്റ്റ് ചേർത്തു കുഴച്ചെടുത്തു ഒരു ടേബിൾസ്്പൂൺ പഞ്ചസാര, രണ്ടു ടേബിൾ സ്്പൂൺ അരിഞ്ഞ ബേസിൽ ലീവ്്സ്് എന്നിവ കൂടി ചേർത്തു ഇളക്കുക. വറുത്തു വെച്ചിരിക്കുന്ന സ്റ്റീക്ക് അവ്ൻ പാനിലേക്കു നിരത്തി അതിനു മുകളിൽ നേരത്തെയുണ്ടാക്കിയ മിശ്രിതം ചേർത്തു പാർമേസാൻ ചീസും മൊസറെല്ല ചീസും വിതറിയ ശേഷം 200 ഡിഗ്രി സെൽഷ്യസ്് ചൂടിൽ 10 മിനിറ്റ് ബേക്ക് ചെയ്്ത ശേഷം കഴിക്കാം.